'ഒന്നുകില്‍ ഷാഫിയും ഭഗവല്‍സിങ്ങിനെയും പോലെയുള്ള ക്രിമിനലുകള്‍ തട്ടിക്കൊണ്ടുപോകും, അല്ലെങ്കില്‍ പ്രതിപക്ഷ എംഎല്‍എ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കും'

ഇരുളടഞ്ഞ കഴിഞ്ഞ നൂറ്റാണ്ടുകളിലേക്ക് കേരളം തിരികെ പോയിക്കൊണ്ടിരിക്കുകയാണെന്നാണ് ദിവസവും വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
തിരുവല്ലയില്‍ കൊല്ലപ്പെട്ട പത്മയും ഭഗവല്‍ സിങ്ങും
തിരുവല്ലയില്‍ കൊല്ലപ്പെട്ട പത്മയും ഭഗവല്‍ സിങ്ങും


ന്യൂഡല്‍ഹി: കഴിഞ്ഞ ആറുവര്‍ഷക്കാലത്തെ പിണറായി ഭരണം കേരളത്തെ പുറകോട്ട് നയിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരന്‍. ഇരുളടഞ്ഞ കഴിഞ്ഞ നൂറ്റാണ്ടുകളിലേക്ക് കേരളം തിരികെ പോയിക്കൊണ്ടിരിക്കുകയാണെന്നാണ് ദിവസവും വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീ സുരക്ഷയെന്നത് സംസ്ഥാന സര്‍ക്കാരുകളുടെ സുപ്രധാനമായ വിഷയമാണ്. എന്നാല്‍ സിപിഎം ഭരണത്തില്‍ കേരളത്തില്‍ സ്ത്രീകളുടെ സുരക്ഷ ഒരു വലിയ വെല്ലുവിളിയാണെന്ന് മുരളധീരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കേരളത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനമാക്കി മാറ്റുകയാണ് കഴിഞ്ഞ ആറുവര്‍ഷത്തെ സിപിഎം ഭരണം. ഒന്നുകില്‍ മുഹമ്മദ് ഷാഫിയും ഭഗവല്‍ സിങ്ങിനെയും പോലെയുള്ള ക്രിമിനലുകള്‍ തട്ടിക്കൊണ്ടുപോകും. അല്ലെങ്കില്‍ പ്രതിപക്ഷ എംഎല്‍എ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കും. ഇതാണ് അവസ്ഥ. തിരുവല്ലയിലെയും എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെയും ഉയര്‍ന്നുവന്ന പരാതികളെല്ലാം സംസ്ഥാനത്ത് സ്ത്രീകളുടെ ജീവനും ജനങ്ങളുടെ സുരക്ഷയ്ക്കും ഒരുറപ്പുമില്ലെന്നാണ് വ്യക്തമാക്കുന്നത്. ഏജനങ്ങള്‍ പ്രാണഭയത്താല്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ഉല്ലാസയാത്രയിലാണെന്നും മന്ത്രി വി മുരളീധരന്‍ പറഞ്ഞു.

കേരളത്തില്‍ എല്ലാവിധ അനാചാരങ്ങള്‍ക്കും ഗുണ്ടാംസംഘങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് സിപിഎം എന്നാണ്  പുറത്തുവരുന്നച്. തിരുവല്ലയില്‍ നരബലിക്ക് നേതൃത്വം നല്‍കിയ ആള്‍ മനുഷ്യമാംസം കൊന്ന് ഭക്ഷിക്കുന്ന സിപിഎം പ്രവര്‍ത്തകനാണ്. എന്ത് ക്രൂരകൃത്യം നടത്തിയാലും രക്ഷപ്പെടാന്‍ കഴിയുമെന്ന ആത്മവിശ്വാസം പിണറായി വിജയന്‍ പാര്‍ട്ടി അണികള്‍ക്ക് നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍ തിരുവല്ലയില്‍ രണ്ടാമത്തെ സ്ത്രീയെങ്കിലും രക്ഷപ്പെടുമായിരുന്നു. ഷാഫി എന്ന് കൊടുംക്രിമിനലിന് വീണ്ടും വീണ്ടും ക്രൂരകൃത്യങ്ങള്‍ നടത്താന്‍ കഴിയുന്നത് കേരളത്തിലെ പൊലീസിന്റെ കെടുകാര്യസ്ഥതയാണ്. കേരളത്തിലെ ഇന്റലിജന്‍സ് സംവിധാനം  പരാജയമാണെന്നും വി മുരളീധരന്‍ പറഞ്ഞു.

ഷാഫി ലൈംഗിക വൈകൃതമുള്ളയാള്‍

ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യ ആസൂത്രകന്‍ റാഷിദ് എന്ന മുഹമ്മദ് ഷാഫിയാണെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. ഇയാള്‍ സൈക്കോപാത്ത് ആണെന്നും, ലൈംഗിക വൈകൃതമുള്ള ആളാണെന്നും കമ്മീഷണര്‍ പറഞ്ഞു. ഇരകളെ മുറിവുണ്ടാക്കി അതില്‍ രസം കണ്ടെത്തുന്നു. ഷാഫിക്കെതിരായ മുന്‍ പീഡനക്കേസും ഇതും തമ്മില്‍ സാമ്യമുണ്ട്. ഇയാള്‍  സാഡിസ്റ്റിക് പ്ലഷര്‍ കണ്ടെത്തുന്ന ആളാണെന്ന് കമ്മീഷണര്‍ പറഞ്ഞു. 

ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാളാണ് ഷാഫി. ഇയാള്‍ ചെയ്യാത്ത ജോലികളൊന്നുമില്ല. തന്റെ ആഗ്രഹം നടപ്പക്കാന്‍ ആളുകളെ ഏതു തരത്തിലും വീഴ്ത്താനുള്ള ശേഷി ഇയാള്‍ക്കുണ്ട്. അതിനു വേണ്ടി ഏതുവിധത്തിലും അയാള്‍ പ്രവര്‍ത്തിക്കും. ശ്രീദേവി എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കിയാണ് ഇയാള്‍ ഭഗവല്‍ സിങ്, ലൈല എന്നിവരുമായി അടുപ്പമുണ്ടാക്കിയത്. പിന്നീട് ഇയാളെ ഭഗവല്‍ സിങ്ങും ഭാര്യയും പൂര്‍ണമായി വിശ്വസിക്കുന്ന നിലയിലേക്കെത്തി. 

ദമ്പതികളെ വിശ്വസിപ്പിച്ച് കുറ്റകൃത്യത്തിലേക്ക് എത്തിച്ചത് ഷാഫിയാണ്. ഗൂഢാലോചനയും ആസൂത്രണവും ഇരകളെ വലയിലാക്കിയതും ഷാഫിയാണ്. ദമ്പതികളില്‍ നിന്നും ഇയാള്‍ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായി പറയുന്നുണ്ട്. എന്നാല്‍ രേഖാപരമായ തെളിവുകള്‍ മുഴുവന്‍ കണ്ടെത്തേണ്ടതുണ്ട്. 15 വര്‍ഷത്തിനിടെ പത്തോളം കേസുകളില്‍ ഷാഫി പ്രതിയാണ്. ഭഗവല്‍ സിങ്ങിന്റെയും ലൈലയുടേയും പേരില്‍ മുന്‍പ് കേസുകളുള്ളതായി അറിവില്ല. റെക്കോഡിക്കലി ക്രിമിനല്‍ കേസില്ല. കൊലപ്പെടുത്തിയ സ്ത്രീകളുടെ മാംസം ഭക്ഷിച്ചതായി പ്രതികള്‍  പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു. 

ഭഗവല്‍ സിങ്ങിന്റെ പുരയിടത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു കുഴിയില്‍ നിന്നും പത്മയുടെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചു. മറ്റു മൂന്നു കുഴികളില്‍ നിന്നാണ് റോസ്‌ലിയുടെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചത്. കൊച്ചി ഡിസിപിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് നാടിനെ നടുക്കിയ കുറ്റകൃത്യം വെളിയില്‍ കൊണ്ടുി വരാന്‍ സഹായമായത്. കുറ്റകരമായ ഗൂഡാലോചന, തെളിവു നശിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്നും കമ്മീഷണര്‍ നാഗരാജു പറഞ്ഞു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി അടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തു. സമാനമായ കുറ്റകൃത്യം ഇവര്‍ വേറെ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായും ഡിസിപി ശശിധരന്‍ പറഞ്ഞു. 

Prime accused Shafi used FB to find people with financial difficulties. He found Bhagaval Singh & Laila, a couple interested in human sacrifice. Shafi had used FB on his wife's phone but she didn't know: Kochi DCP S Sasidharan, chief investigator of Kerala 'human sacrifice' case pic.twitter.com/2QrnQopXqC

— ANI (@ANI) October 12, 2022

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com