കോടതി ഉത്തരവില്‍ പ്രതിഷേധം; ഹൈക്കോടതി കെട്ടിടത്തില്‍നിന്നു ചാടാനൊരുങ്ങി യുവാവ്, തന്ത്രപരമായി പിടികൂടി പൊലീസ്‌- വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2022 12:15 PM  |  

Last Updated: 26th October 2022 04:43 PM  |   A+A-   |  

highcourt

വിഡിയോ ദൃശ്യം

 

കൊച്ചി: ഹൈക്കോടതി വളപ്പില്‍ ആത്മഹത്യാശ്രമം. ഹൈക്കോടതിക്ക് മുകളില്‍ നിന്ന് ചാടാന്‍ ശ്രമിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. 

ചിറ്റൂര്‍ സ്വദേശി വിനു ആന്റണിയാണ് ഹൈക്കോടതിയുടെ ഏഴാം നിലയില്‍ നിന്നും ചാടാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് തന്ത്രപരമായി അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.

ഇയാളുടെ വിവാഹ മോചന ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. ഈ കേസിലെ കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. മാസം 20,000 രൂപ ഭാര്യയ്ക്ക് നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഓണ്‍ലൈന്‍ റമ്മിയിലെ ബാധ്യത തീര്‍ക്കാന്‍ സ്വര്‍ണം മോഷ്ടിച്ചു; പൊലീസുകാരനു സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ