അച്ഛൻ വീട്ടുമുറ്റത്തുനിന്നെടുത്ത ജീപ്പിനടിയിൽപ്പെട്ട് രണ്ടുവയസ്സുകാരൻ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd September 2022 09:00 AM  |  

Last Updated: 02nd September 2022 09:00 AM  |   A+A-   |  

baby_feetqsad

പ്രതീകാത്മക ചിത്രം

 


കൊച്ചി: അച്ഛൻ വീട്ടുമുറ്റത്ത് നിന്ന് ജീപ്പ് എടുക്കുന്നതിനിടെ രണ്ടുവയസ്സുകാരൻ ജീപ്പിനടിയിൽപ്പെട്ട് മരിച്ചു.പടിഞ്ഞാറെ മോറയ്ക്കാല ഓളങ്ങാട്ട് ജോബിയുടെയും ജോയ്സിയുടെയും മകൻ നിഹാനാണ് ദാരുണാന്ത്യം.

ഇന്നലെ വൈകിട്ടാണ് സംഭവം. ജോബി വീട്ടുമുറ്റത്ത് ജീപ്പ് എടുക്കുന്നതിനിടെയാണ് കുഞ്ഞ് അപകടത്തിൽപ്പെട്ടത്. ഉടനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം ചെറുതോട്ടുകുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ കത്തീഡ്രലിൽ‌. 

സഹോദരങ്ങൾ: ജൊഹാൻ, സാറ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വഴക്കിട്ട്, രാത്രി സൈക്കിളുമായി വീടുവിട്ടു; വഴിയാത്രക്കാരന്റെ ഉപദേശം; 14കാരൻ തിരിച്ചെത്തി!

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ