പെൻഷൻ വിതരണം; കെഎസ്ആര്‍ടിസിക്ക് 145.63 കോടി രൂപ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd September 2022 08:52 PM  |  

Last Updated: 03rd September 2022 08:52 PM  |   A+A-   |  

ksrtc

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പെന്‍ഷന്‍ വിതരണത്തിനായി കെഎസ്ആര്‍ടിസിക്ക് ധനവകുപ്പ് 145.63 കോടി രൂപ അനുവദിച്ചു. കൺസോർഷ്യത്തിന് പെന്‍ഷന്‍ നൽകിയ വകയിൽ 8.5 ശതമാനം പലിശ ഉള്‍പ്പെടെ തിരികെ നല്‍കേണ്ട തുകയാണ് അനുവദിച്ചത്. 

ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ആർടിസിക്ക് അടിയന്തര സഹായമായി 50 കോടി രൂപ കഴിഞ്ഞ ദിവസം ധനവകുപ്പ് അനുവദിച്ചിരുന്നു. 

ശമ്പളം നൽകാൻ സർക്കാർ വാഗ്ദാനം ചെയ്ത 50 കോടി രൂപ ഉടൻ നൽകണമെന്നും ആ തുകയ്ക്ക് ജീവനക്കാർക്കു ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്റെ മൂന്നിലൊന്നു വിതരണം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

രാത്രി അഞ്ച് ജില്ലകളിൽ കനത്ത മഴ; കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ