സ്വര്‍ണവില കൂടി; പവന് 80 രൂപ വര്‍ധിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th September 2022 09:49 AM  |  

Last Updated: 05th September 2022 09:49 AM  |   A+A-   |  

gold

ഫയല്‍ ചിത്രം

 

കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ മുന്നേറ്റം. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,400 രൂപയായി. ഗ്രാമിന് പത്തു രൂപയാണ് വര്‍ധിച്ചത്. 4675 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 13ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 38,520 രൂപയിലേക്ക് സ്വര്‍ണവില ഉയര്‍ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. ഏകദേശം മൂന്നാഴ്ചക്കിടെ ആയിരം രൂപയിലധികമാണ് കുറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

44-ാം വയസില്‍ ടാറ്റയുടെ തലപ്പത്ത്, 'മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചപ്പോള്‍ പുറത്തായി'; വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ