'ഭിന്നതകൾ അകറ്റി നമുക്ക് ബന്ധം ശക്തിപ്പെടുത്താം! എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും ഓണാശംസകൾ! '

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th September 2022 11:56 AM  |  

Last Updated: 08th September 2022 12:09 PM  |   A+A-   |  

stalin

സ്റ്റാലിന്‍/ ഫയല്‍ ചിത്രം

 

ചെന്നൈ: എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല! പൂക്കളങ്ങളും പൂവിളികളുമായി മാവേലി മന്നനെ വരവേൽക്കുന്ന എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും എന്റെ ഓണാശംസകൾ! സ്റ്റാലിൻ മലയാളത്തിൽ ആശംസാ സന്ദേശത്തിൽ കുറിച്ചു. 

ഓണം പുതിയൊരു കാലത്തിന്റെ തുടക്കമായി തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡർ തമ്മിലുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു. ഭിന്നതകൾ അകറ്റി നമുക്ക് ഈ ബന്ധം ശക്തിപ്പെടുത്താം! എന്നും സ്റ്റാലിൻ സന്ദേശത്തിൽ കുറിച്ചു. 

നേരത്തെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ​ഗവർണറും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നിരുന്നു. മലയാളത്തിലാണ് ഇവർ ആശംസകള്‍ നേര്‍ന്നത്.  ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണെന്ന് രാഷ്ട്രപതി ട്വിറ്റര്‍ സന്ദേശത്തില്‍ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം'; മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ