ചെന്നിത്തല പള്ളിയോടം അപകടം; മരണം മൂന്നായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th September 2022 01:00 PM  |  

Last Updated: 11th September 2022 01:00 PM  |   A+A-   |  

boat_accident

പള്ളിയോടം അപകടം നടന്ന സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരുടെ ദൃശ്യം

 

പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ചെന്നിത്തല സ്വദേശി രാകേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ പള്ളിയോടം മറിഞ്ഞ് മരിച്ചവരുടെ എണ്ണം മൂന്നായി.

ഇന്ന് ഉച്ചയോടെ പള്ളിയോടം മറിഞ്ഞ തെക്കേ കടവ് ഭാഗത്ത് നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ മുതല്‍ തന്നെ പള്ളിയോടം മറിഞ്ഞ് കാണാതായ രാകേഷിനെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. നേവിയുടെ സ്‌കൂബ ടീമും അഗ്നിശമന സേനയുടെ ചെങ്ങന്നൂരില്‍ നിന്നും ആലപ്പുഴയില്‍ നിന്നുള്ള സ്‌കൂബ ടീമുമാണ് തെരച്ചില്‍ നടത്തിയത്. നാട്ടുകാരും ഇവര്‍ക്കൊപ്പം തെരച്ചിലില്‍ സഹകരിച്ചിരുന്നു.

ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ഉത്രട്ടാതി വള്ളംകളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. തുടക്കത്തില്‍ മൂന്ന് പേരെയാണ് കാണാതായത്. ഇതില്‍ രണ്ടുപേരുടെ മൃതദേഹം ഇന്നലെ തന്നെ കിട്ടി. ആദിത്യന്‍, വിനീഷ് എന്നിവരുടെ മൃതദേഹമാണ് കിട്ടിയത്. പള്ളിയോടം മറിഞ്ഞതിന്റെ 50 മീറ്റര്‍ മാറിയാണ് ആദിത്യന്റെ മൃതദേഹം സ്‌കൂബ സംഘം കണ്ടെടുത്തത്. ഉച്ചയോടെയാണ് വിനീഷിന്റെ മൃതദേഹവും കണ്ടെത്തിയത്. ഇന്നലെ രാകേഷിനെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയെങ്കിലും സാധിച്ചിരുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തെരുവുനായ ശല്യം: സ്ഥിതി ഗുരുതരം, അടിയന്തര കര്‍മ പദ്ധതിക്ക് രൂപം നല്‍കുമെന്ന് മന്ത്രി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ