കാപികോ റിസോര്‍ട്ട് ഇന്ന് പൊളിക്കും; റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ജീവനക്കാരുടെ അതിക്രമം

നിയമവിരുദ്ധമായി നിർമിച്ച കാപികോ റിസോർട്ട് പൊളിക്കൽ നടപടികൾ ഇന്ന് രാവിലെ 10 മണിയോടെ തുടങ്ങും
കാപികോ റിസോര്‍ട്ട്
കാപികോ റിസോര്‍ട്ട്


പൂച്ചാക്കൽ: പാണാവള്ളി നെടിയതുരുത്തിലെ നിയമവിരുദ്ധമായി നിർമിച്ച കാപികോ റിസോർട്ട് പൊളിക്കൽ നടപടികൾ ഇന്ന് രാവിലെ 10 മണിയോടെ തുടങ്ങും. ഘട്ടം ഘട്ടമായി നടക്കുന്ന പൊളിക്കലിൽ ആദ്യം രണ്ടു വില്ലകളാണ് പൊളിക്കുക. അതിനിടയില്‍ കാപികോ റിസോര്‍ട്ട് പൊളിക്കല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ റിസോര്‍ട്ട് ജീവനക്കാരുടെ അതിക്രമം.

ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. ഉപകരണങ്ങള്‍ വലിച്ചെറിഞ്ഞു. മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാനും ശ്രമം ഉണ്ടായി. റിസോർട്ട് കയ്യേറിയ സർക്കാർ പുറമ്പോക്ക് ഭൂമി കലക്ടർ വി ആർ കൃഷ്ണതേജ ഏറ്റെടുത്ത് കഴിഞ്ഞ ദിവസം ബോർഡ് സ്ഥാപിച്ചിരുന്നു. 7.0212 ഹെക്ടർ ഭൂമിയിൽ റിസോർട്ടിന് പട്ടയമുള്ളതിന്റെ ബാക്കിയുള്ള 2.9397 ഹെക്ടർ സ്ഥലമാണ് കലക്ടർ ഏറ്റെടുത്തത്. റിസോർട്ട് പൊളിക്കുന്നതിന് 2020 ജനുവരിയിൽ സുപ്രീംകോടതി ഉത്തരവിട്ടത്. തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. 

കാപികോ റിസോർട്ട് പൊളിച്ചു നീക്കണമെന്ന് 2018ൽ കേരള ഹൈക്കോടതി ഉത്തരിവിട്ടിരുന്നു. ഇതിനെതിരെ ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീകോടതി ഉത്തരവ് വന്നത്. 

35900 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിട സമുച്ചയമാണ് പൊളിക്കുക. നീന്തൽക്കുളങ്ങൾ ഉൾപ്പെടെ 54 വില്ലകളും അനുബന്ധ സൗകര്യങ്ങളും പൊളിക്കുന്നവയിൽ ഉൾപ്പെടും. റിസോർട്ട് ഉടമകളുടെ ചെലവിലാണ് പൊളിക്കുന്നത്. പൊളിച്ച സാധനങ്ങൾ കൊണ്ടുപോകുന്നതിന് ഉ‌ടമകൾ കരാർ നൽകിയതായാണ് വിവരം. അവശിഷ്ടങ്ങൾ കായലിലേക്ക് വീണും മറ്റും പരിസര മലിനീകരണം പാടില്ലെന്നു നിർദേശിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com