മോഹന്‍ ഭാഗവത് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2022 05:26 PM  |  

Last Updated: 18th September 2022 05:26 PM  |   A+A-   |  

mohan_baghwat

മോഹന്‍ ഭാഗവത്‌

 

ഗുരുവായൂര്‍: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സന്ദര്‍ശനം.

ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നില്‍ വാഹനമിറങ്ങിയ അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കൊപ്പം തെക്കേ നടപ്പന്തലിലൂടെ നടന്നെത്തി. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നില്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. മനോജ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് നാലമ്പലത്തില്‍ പ്രവേശിച്ച് ഗുരുവായൂരപ്പനെ തൊഴുതു.

ഉപദേവതാ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയ അദ്ദേഹം ക്ഷേത്രം കൂത്തമ്പലവും സന്ദര്‍ശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

പാമ്പാടിയില്‍ നാട്ടുകാരെ കടിച്ച നായയ്ക്ക് പേവിഷബാധ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ