സഹായിക്കാനായി അടുത്തുകൂടി, അബോധാവസ്ഥയില്‍ കിടന്ന യുവാവിന്റെ മോതിരം മോഷ്ടിച്ചു; പ്രതി പിടിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2022 06:22 PM  |  

Last Updated: 20th September 2022 06:22 PM  |   A+A-   |  

theft_case

ബിജു

 

കൊല്ലം: സഹായിക്കാനെന്നപേരില്‍ അടുത്തുകൂടി അബോധാവസ്ഥയില്‍ കിടന്ന യുവാവിന്റെ മോതിരം മോഷ്ടിച്ചയാൾ അറസ്റ്റിൽ. എഴുകോണ്‍ സ്വദേശി ബിജു(49)വാണ് പിടിയിലായത്. സഹായിക്കാനെന്നപേരില്‍ അടുത്തുകൂടി കൈയില്‍ കിടന്ന മോതിരം അടിച്ചുമാറ്റുകയായിരുന്നു ഇയാൾ. 

തിരുവോണത്തിന് അറുപറക്കോണത്ത് കടത്തിണ്ണയില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു അനന്ദു. ഹായിക്കാനായി അടുത്തുകൂടിയ പ്രതി മോതിരവുമായി കടന്നു. പിന്നീട് ബോധം തെളിഞ്ഞപ്പോഴാണ് മോതിരം നഷ്ടപ്പെട്ട വിവരമറിഞ്ഞത്. യുവാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കണ്‍സഷനെച്ചൊല്ലി തര്‍ക്കം; അച്ഛനും മകള്‍ക്കും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മര്‍ദനം; മന്ത്രി റിപ്പോര്‍ട്ട് തേടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ