തല ചുറ്റിവീണ യുവാവിന്റെ മോതിരം മോഷ്ടിച്ചു, പണം ധൂര്‍ത്തടിക്കുന്നതില്‍ സംശയം; സമീപവാസി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2022 07:55 AM  |  

Last Updated: 20th September 2022 07:55 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കൊല്ലം: തല ചുറ്റിവീണ യുവാവിന്റെ മോതിരം മോഷ്ടിച്ച സമീപവാസി പൊലീസ് പിടിയില്‍. എഴുകോണ്‍ അറുപറക്കോണം ചരുവിള വീട്ടില്‍ ബിജുവിനെ ആണ് എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 
അറുപറക്കോണം ലൈല മന്ദിരത്തില്‍ അനന്തു സി.ബാബു (30) വിന്റെ ഒരു പവന്‍ തൂക്കം വരുന്ന മോതിരമാണു നഷ്ടപ്പെട്ടത്.  

ഈ മാസം 8ന് ആയിരുന്നു സംഭവം. ടെക്‌നിക്കല്‍ സ്‌കൂളിനു സമീപം അടഞ്ഞുകിടന്ന കടയില്‍ ഇരിക്കുകയായിരുന്ന അനന്തു തല ചുറ്റി വീഴുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. സമീപം ബിജുവും ഉണ്ടായിരുന്നു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് മോതിരം നഷ്ടപ്പെട്ട കാര്യം അനന്തു മനസ്സിലാക്കിയത്. 

സംശയം തോന്നി നിരീക്ഷിച്ചപ്പോള്‍ ബിജു പണം ധൂര്‍ത്തടിക്കുന്നതായി ബോധ്യപ്പെട്ടു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തതോടെ ബിജു കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്ത്രീകളുടെ പ്രൊഫൈല്‍ ചിത്രം പകര്‍ത്തി അശ്ലീല ചിത്രമാക്കി പ്രചരിപ്പിക്കും: റാന്നി സ്വദേശി അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ