ആറളത്ത് വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവിനെ ചവിട്ടിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2022 08:47 AM  |  

Last Updated: 28th September 2022 08:47 AM  |   A+A-   |  

aaralam_fam_elephant_attack

ആറളത്ത് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച വാസു


ഇരിട്ടി: ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുനരധിവാസമേഖല ഒൻപതാം ബ്ലോക്ക് പൂക്കുണ്ടിലെ വാസു(37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. 

ആനയുടെ ചിന്നംവിളി കേട്ട് സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ ദ്രുതപ്രതികരണ സംഘമെത്തി പരിശോധിച്ചപ്പോഴാണ് റോഡരികിൽ പരുക്കേറ്റ നിലയിൽ വാസുവിനെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി സമീപത്തെ വീട്ടിൽ പോയി വരികയായിരുന്നു ഇയാൾ.  

ആനമതിൽ ഭാഗത്തു നിന്നെത്തിയ കാട്ടാന ഓടിച്ചിട്ടാണ് ആക്രമിച്ചത്. ഇയാളുടെ മുഖത്ത് ആനയുടെ ചവിട്ടേറ്റിട്ടുണ്ട്. ആനയുടെ ചവിട്ടേറ്റതിനാൽ ആളെ തിരിച്ചറിയാൻ സമയം വേണ്ടി വന്നു. ഉടനെ തന്നെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു മാസത്തിനിടെ രണ്ടാമത്തെയാളാണ് കാട്ടാനയുടെ ആക്രമണത്തിൽ ഇവിടെ കൊല്ലപ്പെടുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

യുവതിയെ ശല്യം ചെയ്തു; പൊലീസിനെ കണ്ട് മേൽക്കൂരയിൽ നിന്ന് ചാടിയ യുവാവിന്റെ കാലൊടിഞ്ഞു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ