കെഎസ്ആർടിസി: 50 കോടി നൽകി സർക്കാർ, ശമ്പളം വിതരണം തിങ്കളാഴ്ച മുതൽ 

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 30th September 2022 07:31 PM  |  

Last Updated: 30th September 2022 07:31 PM  |   A+A-   |  

ksrtc Salary

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് തിങ്കളാഴ്ച മുതൽ ശമ്പളം വിതരണം ചെയ്യും. ശമ്പളം നൽകാൻ സർക്കാർ 50 കോടി രൂപ അനുവദിച്ചു. ഒക്ടോബർ അഞ്ചിന് മുൻപ് ശമ്പളം നൽകാനാണ് തുക അനുവദിച്ചിരിക്കുന്നത്. 

അതേസമയം കെഎസ്ആർടിസിയിൽ കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് നാളെ മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. പണിമുടക്കിയാൽ കർശന നടപടി ഉണ്ടാവുമെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ് മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാതലത്തിലാണ് തീരുമാനം. സിംഗിൾ ഡ്യൂട്ടി പരിഷ്‌കരണത്തിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം തൊഴിലാളികൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. പണിമുടക്ക് മൂലം സർവീസ് മുടങ്ങിയാൽ നഷ്ടം സമരം ചെയ്യുന്ന തൊഴിലാളികളിൽ നിന്ന് ഈടാക്കാനായിരുന്നു മാനേജ്‌മെന്റ് നീക്കം. 

സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നൽകില്ലെന്നും മാനേജ്മെന്റ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കെഎസ്ആര്‍ടിസി പണിമുടക്ക് പിന്‍വലിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ