തെരുവുനായ്ക്കളെ പിടിച്ച് എ ബി സി കേന്ദ്രങ്ങളിൽ എത്തിച്ചാൽ പ്രതിഫലം; 500 രൂപ നൽകും 

നായ്ക്കളെ എത്തിക്കുന്നവർക്ക് 500 രൂപയാണ് പ്രതിഫലമായി നൽകുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വാക്സിനേഷനും വന്ദ്യംകരണത്തിനുമായി തെരുവുനായ്ക്കളെ പിടിച്ച് എ ബി സി കേന്ദ്രങ്ങളിൽ എത്തിക്കുന്നവർക്ക് ഇനി പ്രതിഫലം ലഭിക്കും. നായ്ക്കളെ എത്തിക്കുന്നവർക്ക് 500 രൂപയാണ് പ്രതിഫലമായി നൽകുക. തെരുവുനായ്ക്കളെ പിടക്കാനുള്ള പദ്ധതി വേഗത്തിലാക്കുന്നതിനുള്ള നടപടികൾ വിശദീകരിച്ച് തദേശസ്വയംഭരണ വകുപ്പ് പുതിയ ഉത്തരവിറക്കി.

മന്ത്രിമാരായ ജെ ചിഞ്ചുറാണിയും എം ബി രാജേഷും പങ്കെടുത്ത യോഗത്തിലാണ് തെരുവുനായ നിയന്ത്രണത്തിനായി അധിക മാർ​ഗ്​ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ തീരുമാനിച്ചത്. പേവിഷ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാവരും നിർബന്ധമായും ആരോഗ്യവകുപ്പ് നിർദേശിക്കുന്ന പ്രതിരോധ കുത്തിവെയ്പ് സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. 

വളർത്തു മൃഗങ്ങൾക്കും തെരുവുനായ്ക്കൾക്കും സാർവത്രിക വാക്സിനേഷൻ നടപ്പാക്കുന്നതിനായി വിരമിച്ച ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ സേവനം ദിവസവേതനാടിസ്ഥാനത്തിൽ ലഭ്യമാക്കും. വാക്സിനെടുത്ത നായക്കളുടെ ഉടമസ്ഥർ നിർബന്ധമായും ലൈസൻസ് എടുത്തിരിക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com