പൂച്ച കടിച്ചതിന് കുത്തിവയ്‌പ്പെടുക്കാനെത്തി; യുവതിയെ ആശുപത്രിക്കുള്ളില്‍ തെരുവുനായ കടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2022 09:48 AM  |  

Last Updated: 30th September 2022 09:48 AM  |   A+A-   |  

stray dog

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് യുവതിയെ തെരുവുനായ കടിച്ചു. ചപ്പാത്ത് സ്വദേശി അപര്‍ണ (31) യ്ക്കാണ് കാലില്‍ തെരുവുനായയുടെ കടിയേറ്റത്. 

വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വെച്ചായിരുന്നു സംഭവം. പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാന്‍ എത്തിയപ്പോഴായിരുന്നു അപര്‍ണയ്ക്ക് പട്ടിയുടെയും കടിയേറ്റത്. 

അതേസമയം തൃശൂർ ചാലക്കുടിയിൽ ഏഴ് തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവു നായ്ക്കളുടെ ജഡം കണ്ടെത്തിയത് . വിഷം  കൊടുത്ത് കൊന്നതാണെന്നാണ് നിഗമനം.

ഈ വാർത്ത കൂടി വായിക്കൂ 

ബൈക്കിൽ പാഞ്ഞു, ചോദ്യം ചെയ്ത ആളെ വെട്ടി, തൊട്ടുപിന്നാലെ അപകടം; ആശുപത്രിയിൽ വെച്ച് പിടിയിൽ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ