'സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റല്ല; ഭാര്യയെ നിലയ്ക്ക് നിര്‍ത്താന്‍ ഭര്‍ത്താവിന് ബലപ്രയോഗം നടത്താം'; ഏപ്രില്‍ ഫൂളായി വനിത ശിശുക്ഷേമവകുപ്പ്

വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെ അധികൃതര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു 
വനിത ശിശുക്ഷേമ വകുപ്പ് സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത പോസ്റ്റ്‌
വനിത ശിശുക്ഷേമ വകുപ്പ് സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത പോസ്റ്റ്‌

തിരുവന്തപുരം: വനിത ശിശുക്ഷേമവകുപ്പിന്റെ ഏപ്രില്‍ ഫൂള്‍ പോസ്റ്റ് വിവാദമായതോടെ അധികൃതര്‍ പിന്‍വലിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ വരുന്ന നിയമങ്ങള്‍ എന്ന രീതിയിലായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്. കല്യാണം കഴിഞ്ഞാല്‍ സത്രീകള്‍ക്ക് ജോലിക്ക് പോകരുത്, സ്ത്രീകള്‍ക്ക് കുറവ് വേതനം കൊടുക്കുന്നതില്‍ തെറ്റില്ല, സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റല്ലെന്നും തുടങ്ങിയ നിരവധി കാര്യങ്ങളാണ് പോസ്റ്റില്‍ പറയുന്നത്. അവസാനത്തെ പോസ്റ്റ് ചെയ്ത കാര്‍ഡിലാണ് പറ്റിച്ചേ, ഇങ്ങനെയുള്ള നിയമങ്ങള്‍ ന്യായമാണെന്ന് വിശ്വസിക്കുന്നവരല്ലേ യഥാര്‍ഥ ഫൂളുകള്‍ എന്നതായിരുന്നു പോസ്റ്റ്.

ആളുകളെ ഫൂളാക്കാനാണ് വനിത ശിശുക്ഷേമസമിതി ഇറങ്ങിപ്പുറപ്പെട്ടതെങ്കില്‍, പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ സ്വയം ഫൂളാകുന്ന സ്ഥിതിയാണുണ്ടായത്. വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെ അധികൃതര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. 

അതേസമയം, കേരള ടൂറിസം വകുപ്പ്, ഔദ്യോഗിക ഫെയ്‌സ്ബുക്, ട്വിറ്റര്‍ പേജുകളിലൂടെ പങ്കുവച്ച 'ഏപ്രില്‍ ഫൂള്‍' ചിത്രം വൈറലായി. മൂന്നാറിലെ തേയില തോട്ടങ്ങളിലൂടെ നടക്കുന്ന 'സ്‌പൈഡര്‍മാന്‍' താരങ്ങളായ ടോം ഹോളണ്ടിന്റെയും സെന്‍ഡയയുടെയും ചിത്രങ്ങള്‍ രാവിലെയാണ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ബോസ്റ്റണില്‍ വച്ചെടുത്ത ഇരുവരുടെയും ചിത്രം എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. 'ആരെയാണ് ഞങ്ങള്‍ കണ്ടെത്തിയതെന്ന് നോക്കൂ' എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com