കൊച്ചിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചനിലയില്‍, ഭാര്യയ്ക്കും മകനും വെട്ടേറ്റു; അന്വേഷണം

പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍
ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച കൊച്ചിയിലെ വീടിന്റെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്
ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച കൊച്ചിയിലെ വീടിന്റെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്

കൊച്ചി: പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍.  മണിയന്‍ (62), ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. 

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം മണിയന്‍ ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മണിയനെ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. സരോജിനിയെയും മനോജിനെയും വെട്ടേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റ പാടുകളുമുണ്ട്.  മുറിയില്‍ രക്തം തളംകെട്ടി നില്‍ക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അയല്‍വാസികള്‍ വീട്ടില്‍ വന്നുനോക്കുമ്പോഴാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മനോജ് മാനസിക വെല്ലുവിളി നേരിട്ടിരുന്നുവെന്നും ഇതിനെ ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com