യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കും: കെ സുധാകരന്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന വാഗ്ദാനമാണ് ഇതെന്ന്‌ കെ സുധാകരന്‍ പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന വാഗ്ദാനമാണ് ഇതെന്നും കെ സുധാകരന്‍ പറഞ്ഞു.

ജീവനക്കാരുടെ വിഹിതവും തത്തുല്യമായ സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് രൂപവത്കരിക്കുന്ന ഫണ്ടില്‍ നിന്ന് പെന്‍ഷന്‍ നല്‍കുന്ന രീതിയാണ് പങ്കാളിത്ത പെന്‍ഷന്‍. കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയത്. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചിരുന്നതാണ്.

പ്രകടനപത്രികയിലും എല്‍ഡിഎഫ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അധികാരത്തിലേറി രണ്ടാം ടേം ആയിട്ടും ഇക്കാര്യത്തില്‍ ഇടതുമുന്നണി മൗനം തുടരുകയാണ്. നിലവിലെ ജീവനക്കാരിൽ ഏകദേശം മൂന്നിൽ ഒന്നുപേർ പങ്കാളിത്ത പെൻഷൻ പദ്ധതിക്കു കീഴിലാണ്. പ്രതിമാസ ശമ്പളവും ക്ഷാമബത്തയും അടങ്ങുന്ന തുകയുടെ പത്തു ശതമാനമാണ് ജീവനക്കാർ പെൻഷൻ അക്കൗണ്ടിലേക്ക് നൽകുന്നത്.

പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കാനുള്ള സാധ്യതകളെക്കുറിച്ചു പഠിച്ച് റിപ്പോർട്ടു സമർപ്പിക്കാൻ 2018 ൽ ഒരു സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. 2021 ഏപ്രിൽ 30 ന് സമിതി റിപ്പോർട്ടു സമർപ്പിച്ചെങ്കിലും അതു പുറത്തുവിടാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com