ലൈഫ് മിഷൻ ഭവന പദ്ധതി: ആദ്യ നാല് ഫ്ലാറ്റുകൾ മുഖ്യമന്ത്രി ശനിയാഴ്ച നാടിന് സമർപ്പിക്കും

ലൈഫ് ഭവന പദ്ധതിയിൽ നിർമിച്ച ആദ്യ നാല് ഫ്ലാറ്റുകളുടെ ഉദ്‌ഘാടനം ഏപ്രിൽ എട്ടിന് 
പിണറായി വിജയൻ/ ഫയൽ ചിത്രം
പിണറായി വിജയൻ/ ഫയൽ ചിത്രം

തിരുവനന്തപുരം: ലൈഫ് മിഷൻ മുഖേന സംസ്ഥാനത്ത് നിർമാണം പൂർത്തീകരിച്ച ആദ്യത്തെ നാല് ഫ്ലാറ്റുകളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30ന് കണ്ണൂർ ജില്ലയിലെ കടമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കടമ്പൂരിൽ നിർമ്മിച്ച ഭവനസമുച്ചയത്തിലെ ഗുണഭോക്താക്കൾക്കുള്ള താക്കോൽ കൈമാറ്റവും മുഖ്യമന്ത്രി നിർവഹിക്കും.

തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. പുനലൂർ (കൊല്ലം), വിജയപുരം (കോട്ടയം), കരിമണ്ണൂർ (ഇടുക്കി) ഭവനസമുച്ചയങ്ങളുടെ താക്കോൽദാനം അതാത് ഭവനസമുച്ചയങ്ങൾക്ക് സമീപം ക്രമീകരിച്ചിട്ടുള്ള വേദിയിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി എൻ വാസവൻ, റോഷി അഗസ്റ്റിൻ എന്നിവർ അതേസമയം നിർവഹിക്കും.

ഇതിലൂടെ 174 കുടുംബങ്ങളുടെ പുനരധിവാസമാണ് ഉറപ്പാക്കാനാകുന്നത്. ലൈഫ് മിഷൻ മുഖേന സംസ്ഥാനത്താകെ 29 ഭവന സമുച്ചയങ്ങളാണ് ഇപ്പോൾ നിർമ്മിക്കുന്നത്. ഇതിന് പുറമേ എറണാകുളം ജില്ലയിലെ നെല്ലിക്കുഴി, തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ എന്നീ പഞ്ചായത്തുകളിൽ പുതിയ ഭവനസമുച്ചയങ്ങൽ നിർമ്മിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com