റഹീമിന് ഭിന്നശേഷി സൗഹൃദ വാഹനം മുഖ്യമന്ത്രി കൈമാറി

വെല്ലുവിളികള്‍ നിറഞ്ഞ തന്റെ ജീവിതത്തിന് ആശ്രയമായി ഒരു ഭിന്നശേഷി സൗഹൃദ വാഹനമായിരുന്നു റഹീമിന്റെ ആവശ്യം
റഹീമിന് ഭിന്നശേഷി സൗഹൃദ വാഹനം മുഖ്യമന്ത്രി കൈമാറുന്നു
റഹീമിന് ഭിന്നശേഷി സൗഹൃദ വാഹനം മുഖ്യമന്ത്രി കൈമാറുന്നു


തിരുവനന്തപുരം: ആറ്റിങ്ങല്‍ നെടുങ്ങണ്ട സ്വദേശിയായ റഹീമിന് ഭിന്നശേഷി സൗഹൃദ വാഹനം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. ബുധനാഴ്ച രാവിലെ സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്‌ളോക്കിന് മുന്നില്‍ വച്ചാണ് വാഹനം മുഖ്യമന്ത്രി നല്‍കിയത്.

കഴിഞ്ഞ ഫെബ്രുവരി 27ന് റഹീം സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. വെല്ലുവിളികള്‍ നിറഞ്ഞ തന്റെ ജീവിതത്തിന് ആശ്രയമായി ഒരു ഭിന്നശേഷി സൗഹൃദ വാഹനമായിരുന്നു റഹീമിന്റെ ആവശ്യം. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഐ. ടി സ്ഥാപനമായ way.com ന്റെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് വാഹനം വാങ്ങിയത്. 

കേരളത്തിലെ മുഴുവന്‍ ഭിന്നശേഷിക്കാരും നിറചിരിയോടെയും സംതൃപ്തിയോടെയും ജീവിക്കുന്നതിനാവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ക്രിയാത്മകമായ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിത്തീര്‍ക്കാന്‍ ഒന്നിച്ചു നില്‍ക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com