എട്ടാം ക്ലാസ് വിദ്യാർത്ഥി തീച്ചാമുണ്ഡി തെയ്യം അവതരിപ്പിച്ച സംഭവം: ബാലാവകാശ കമ്മീഷൻ കേസെടുത്തു 

ചിറക്കൽ ശ്രീ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിലാണ് കളിയാട്ടത്തിന്റെ ഭാഗമായി ഒറ്റക്കോലം എന്നറിയപ്പെടുന്ന തീച്ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കണ്ണൂർ: എട്ടാം ക്ലാസ് വിദ്യാർത്ഥി തീച്ചാമുണ്ഡി തെയ്യം അവതരിപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ചിറക്കൽ പെരുങ്കളിയാട്ടത്തിൽ പതിനാലു വയസുകാരൻ അഗ്നിക്കോലം അവതരിപ്പിച്ചത് വിവാദമായതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവർക്ക് നിർദേശം നൽകി. കണ്ണൂരിലാണ് സംഭവം. 

45 വർഷത്തിന് ശേഷമാണ് ചിറക്കൽ ശ്രീ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിൽ കളിയാട്ടത്തിന്റെ ഭാഗമായി ഒറ്റക്കോലം എന്നറിയപ്പെടുന്ന തീച്ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയത്. പൊള്ളൽ ഏൽക്കാതിരിക്കാൻ തെങ്ങോലയും, വാഴപ്പോളയും കൊണ്ടുള്ള ഒരു കവചം മാത്രമാണ് 14-കാരൻ ധരിച്ചിരുന്നത്. 

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു. തെയ്യത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൈറലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com