ഇനി നാല് നാളുകൾ മാത്രം, ബിനാലെ ഏപ്രിൽ 10ന് സമാപിക്കും; തിങ്കളാഴ്‌ച പ്രവേശനം സൗജന്യം

സിത്താരയുടെ സംഗീത പരിപാടിയോടെ തിങ്കളാഴ്ച ബിനാലെയ്‌ക്ക് സമാപനം 
കൊച്ചി മുസിരിസ് ബിനാലെ / ചിത്രം ഫെയ്‌സ്‌ബുക്ക്
കൊച്ചി മുസിരിസ് ബിനാലെ / ചിത്രം ഫെയ്‌സ്‌ബുക്ക്

കൊച്ചി. കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് കൊടിയിറങ്ങാൻ ഇനി നാലു നാളുകൾ. 109 ദിവസം നീണ്ടു നിൽക്കുന്ന കലാപ്രദർശം ഏപ്രിൽ 10ന് അവസാനിക്കും. ഗായിക സിത്താരയുടെ സംഗീത പരിപാടിയോടെ തിങ്കളാഴ്ച വൈകീട്ട് ഏഴിന് ദർബാർ ഹാൾ മൈതാനയിൽ വെച്ച് ബിനാലെയ്‌ക്ക് സമാപനം കുറിക്കും. ബിനാലെയുടെ അവസാന നാളുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 

ബിനാലെ തീരുന്ന തിങ്കളാഴ്ചയും പ്രവേശനം സൗജന്യമാണ്. മ്യൂസിക് ഓഫ് മുസിരിസിന്റെ ഭാഗമായി ന്യൂഡൽഹി ബീഗം ബാൻഡിന്റെയും ലിഫാഫയുടെയും സംഗീതാവതരണം ഫോർട്ട്‌കൊച്ചി കബ്രാൾ യാർഡിൽ നടക്കും. 

2012 മുതൽ കൊച്ചിയുടെ സാംസ്‌കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള കലാപ്രദർശനത്തിന് ഇത്തവണ ലക്ഷങ്ങളാണ് സാക്ഷ്യം വഹിച്ചത്. അവസാനവർഷത്തെ ബിനാലെ പ്രദർശനം കാണാൻ എത്തിയത്‌ ആറുലക്ഷം ആസ്വാദകരായിരുന്നു. സമകാലിക കലയുടെ ഏഷ്യയിലെ ഏറ്റവും വലിയ പ്രദർശനമാണ് കൊച്ചി മുസിരിസ് ബിനാലെ.

2022 ഡിസംബർ 23ന് തുടങ്ങിയ ബിനാലെയിൽ ഇത്തവണ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള തൊണ്ണൂറ് കലാകാരൻമാരുടേതടക്കം ഇരുന്നുറിലധികം വരുന്ന ആവിഷ്‌കാരങ്ങൾ പ്രദർശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com