ട്രെയിന്‍ തീവെയ്പ്:   മുഖ്യമന്ത്രിയുമായി എഡിജിപിയുടെ കൂടിക്കാഴ്ച; അന്വേഷണ പുരോഗതി ധരിപ്പിച്ചു

പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്
ട്രെയിനില്‍ പൊലീസ്, എന്‍ഐഎ സംഘം പരിശോധന നടത്തുന്നു/ എക്‌സ്പ്രസ്‌
ട്രെയിനില്‍ പൊലീസ്, എന്‍ഐഎ സംഘം പരിശോധന നടത്തുന്നു/ എക്‌സ്പ്രസ്‌

കണ്ണൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേസന്വേഷണ പുരോഗതി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവിയായ എഡിജിപി എംആര്‍ അജിത് കുമാര്‍, ഐജി നീരജ് ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. 

കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.  മൂന്നുപേരുടെ മരണത്തില്‍ ഷാറൂഖിന് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. ഷാറൂഖിനെ ഈ മാസം 20 വരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. 

ഞായറാഴ്ച രാത്രി 9.27നാണ് ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി 1 കോച്ചിൽ തീവയ്പ്പുണ്ടായത്.ഓടുന്ന ട്രെയിനിലുണ്ടായ തീ വയ്പ്പിന് പിന്നാലെ മൂന്നുപേരെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദരിയ മൻസിൽ റഹ്മത്ത് (44), റഹ്മത്തിന്റെ സഹോദരി ജസീലയുടെ മകൾ സെഹ്റ ബത്തൂൽ (2), മട്ടന്നൂർ പുതിയപുര നൗഫീഖ് (38) എന്നിവരാണ് മരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com