സമരം കൊണ്ട് വിധി മാറില്ല; സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് മന്ത്രി

ആനയെ മറ്റൊരു കാട്ടിലേക്ക് വിടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു
എകെ ശശീന്ദ്രൻ, അരിക്കൊമ്പൻ/ ഫയൽ ചിത്രം
എകെ ശശീന്ദ്രൻ, അരിക്കൊമ്പൻ/ ഫയൽ ചിത്രം

തിരുവനന്തപുരം: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് സര്‍ക്കാര്‍. കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ആനയെ മറ്റൊരു കാട്ടിലേക്ക് വിടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും മന്ത്രി ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റണമെന്ന് നിര്‍ദേശിക്കുകയും ആ സ്ഥലത്തെ ജനങ്ങള്‍ എതിര്‍പ്പുമായി വന്നാല്‍ സര്‍ക്കാരിന് പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ മാത്രമേ സമയമുണ്ടാകൂ. ആനയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് ആര്‍ക്കും സന്തോഷമുള്ള കാര്യമല്ലല്ലോയെന്നും മന്ത്രി പറഞ്ഞു. കോടതിയുടെ മുന്നിലുള്ള വിഷയത്തില്‍ നിയമവഴിയിലൂടെ തന്നെ പരിഹാരം തേടേണ്ടതാണ്. നിയമവഴി തേടാനുള്ള പറമ്പിക്കുളംകാരുടെ നിലപാട് സ്വാഗതാര്‍ഹമാണ്. അല്ലാതെ ജനകീയ സമരം കൊണ്ട് കോടതി വിധിയില്‍ മാറ്റമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. 

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് മുതലമട പഞ്ചായത്തില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. പഞ്ചായത്തു പരിധിയില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുതലമട പഞ്ചായത്ത് വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com