കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കാര്‍ നിര്‍ത്തി പുഴയില്‍ ചാടിയെന്ന് സംശയം

 ശ്രീകണ്ഠാപുരം മലപ്പട്ടം മുനമ്പ് കടവ് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കെ പി രാജേഷ്
കെ പി രാജേഷ്

കണ്ണൂര്‍:  ശ്രീകണ്ഠാപുരം മലപ്പട്ടം മുനമ്പ് കടവ് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.  പരിപ്പായി സ്വദേശി കെ പി രാജേഷിന്റെ (34) മൃതദേഹമാണ് കൊയ്യം ചെക്കിക്കടവ് പാലത്തിനു സമീപത്ത് നിന്ന് കണ്ടെത്തിയത്. രാജേഷ് കാന്‍സര്‍ രോഗിയാണ്.

ഇന്ന് രാവിലെ 11 മണിയോടെ കൊയ്യത്ത് പുഴയില്‍ മീന്‍ പിടിക്കുന്നവരാണ് മൃതദേഹം കണ്ടത്.രാവിലെ മലപ്പട്ടം മുനമ്പുകടവ് പാലത്തിനു മുകളില്‍ കാര്‍ നിര്‍ത്തി പുഴയിലേക്ക് ചാടിയെന്നാണു സംശയിക്കുന്നത്. അഗ്‌നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. മൊബൈല്‍ ഫോണും ചെരിപ്പും കണ്ടെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com