സ്ത്രീകളെ സംരക്ഷിക്കാനാണ് ആര്‍എസ്എസ് പഠിപ്പിക്കുന്നത്: ഓര്‍ത്തഡോക്സ് മെത്രപ്പൊലീത്ത

ആരെങ്കിലും എന്തെങ്കിലും കാണിച്ചാല്‍ അത് മുഴുവന്‍ മോദിയോ ബിജെപിയോ ആണ് ചെയ്യുന്നതെന്ന് ചാപ്പകുത്തുന്നതിനോട് യോജിപ്പില്ല 
മലങ്കര ഓര്‍ത്തഡോക്സ് സഭ കുന്നംകുളം മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് യൂലിയോസ്/ ഫെയ്‌സ്ബുക്ക്‌
മലങ്കര ഓര്‍ത്തഡോക്സ് സഭ കുന്നംകുളം മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് യൂലിയോസ്/ ഫെയ്‌സ്ബുക്ക്‌

കോട്ടയം: ബിജെപി അനുകൂല പ്രസ്താവനയുമായി ഓര്‍ത്തഡോക്സ് മെത്രപ്പൊലീത്ത. മലങ്കര ഓര്‍ത്തഡോക്സ് സഭ കുന്നംകുളം മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് യൂലിയോസ് ആണ് ബിജെപിയെ പിന്തുണച്ച് രംഗത്തെത്തിയത്. ബഹുസ്വരതയുള്ള നാട്ടില്‍ ചില ഉരസലുകള്‍ ഉണ്ടാകാമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, ആരെങ്കിലും എന്തെങ്കിലും കാണിച്ചാല്‍ അത് മുഴുവന്‍ മോദിയോ ബിജെപിയോ ആണ് ചെയ്യുന്നതെന്ന് ചാപ്പകുത്തുന്നതിനോട് യോജിപ്പില്ലെന്നും പറഞ്ഞു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലപാട് ശരിയല്ലെന്നും മെത്രപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്തയില്‍ കന്യാസ്ത്രീ ആശ്രമത്തിനു നേരെ ഉണ്ടായ ആക്രമണത്തില്‍ താനടക്കമുള്ളവര്‍ പ്രതിഷേധം സംഘടിപ്പിച്ചു, എന്നാല്‍ അക്രമികള്‍ ബംഗ്ലാദേശില്‍ നിന്നും വന്ന ചിലര്‍ ആരാണെന്ന് പിന്നീട് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. 

ആളുകളുടെ വ്യക്തിത്വവികസനമാണ് ആര്‍എസ്എസ് ലക്ഷ്യമെന്നാണ് താന്‍ മനസിലാക്കുന്നത്. സ്ത്രീകളെ സംരക്ഷിക്കാനാണ് ആര്‍എസ്എസ് പഠിപ്പിക്കുന്നതെന്നും മെത്രപ്പൊലീത്ത പറഞ്ഞു. ബിജെപി നേതാവ് എന്‍. ഹരിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്ത ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com