പാറശാലയില്‍ മരുമകളെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവിന്റെ അച്ഛന്‍; 14കാരനായ മകന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത്

പാറശാലയില്‍ മരുമകളെ ഭര്‍ത്താവിന്റെ അച്ഛന്‍ മര്‍ദ്ദിച്ചു
മരുമകളെ മര്‍ദ്ദിക്കുന്ന ഭര്‍ത്താവിന്റെ അച്ഛന്റെ ദൃശ്യങ്ങള്‍, സ്‌ക്രീന്‍ഷോട്ട്
മരുമകളെ മര്‍ദ്ദിക്കുന്ന ഭര്‍ത്താവിന്റെ അച്ഛന്റെ ദൃശ്യങ്ങള്‍, സ്‌ക്രീന്‍ഷോട്ട്

തിരുവനന്തപുരം: പാറശാലയില്‍ മരുമകളെ ഭര്‍ത്താവിന്റെ അച്ഛന്‍ മര്‍ദ്ദിച്ചു. പരശുവയ്ക്കല്‍ ആടുമന്‍കാട് സ്വദേശി രാമചന്ദ്രനെതിരെ മരുമകള്‍ പ്രേമലത പൊലീസില്‍ പരാതി നല്‍കി. വീട്ടില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അടക്കമാണ് പ്രേമലത പാറശാല പൊലീസില്‍ പരാതി നല്‍കിയത്.

ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. പ്രേമലതയുടെ മുഖത്ത് തുടര്‍ച്ചയായി അടിക്കുന്നതും വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രേമലതയുടെ 14വയസുകാരനായ മകനാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ സഹിതമാണ് പ്രേമലത പൊലീസില്‍ പരാതി നല്‍കിയത്. വിശദമായി മൊഴിയെടുക്കുന്നതിന് പ്രേമലതയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

സ്ത്രീധനത്തെ ചൊല്ലി തന്നെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. സ്്്ത്രീധനമായി കൂടുതല്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. അല്ലെങ്കില്‍ വീട്ടില്‍ നിന്ന് ഇറങ്ങണമെന്ന് രാമചന്ദ്രന്‍ ആവര്‍ത്തിച്ച് പറഞ്ഞതായും പരാതിയില്‍ പറയുന്നു. നിലവില്‍ രാമചന്ദ്രന്റെ വീട്ടിലാണ് പ്രേമലതയും ഭര്‍ത്താവും കഴിയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com