പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ തിരിച്ചറിഞ്ഞു; 2 കുപ്പികളിലായി 2ലിറ്റര്‍ വാങ്ങി;ഷാരൂഖിനെ ഷൊര്‍ണൂരില്‍ എത്തിച്ച് തെളിവെടുപ്പ്

പെട്രോള്‍ പമ്പിലെ ജിവനക്കാര്‍ പ്രതി സെയ്ഫിയെ തിരിച്ചറിഞ്ഞു.
ഷാറൂഖ് സെയ്ഫി
ഷാറൂഖ് സെയ്ഫി


പാലക്കാട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയെ ഷൊര്‍ണൂരിലെ പെട്രോള്‍ പമ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പെട്രോള്‍ പമ്പിലെ ജിവനക്കാര്‍ പ്രതി സെയ്ഫിയെ തിരിച്ചറിഞ്ഞു. ഈ മാസം രണ്ടിന് വൈകീട്ട് അറ മണിക്ക് ശേഷമാണ് ഇയാള്‍ പെട്രോള്‍ വാങ്ങിയതെന്നും 2 കുപ്പികളിലായി രണ്ട് ലിറ്റര്‍ പെട്രോളാണ് വാങ്ങിയതെന്നും മാനേജര്‍ പറഞ്ഞു.  

ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഓട്ടോ മാര്‍ഗമാഗം പെട്രോള്‍ പമ്പില്‍ എത്തിയതായും അവിടെ നിന്ന് രണ്ട് കാനുകളിലായി നാലുലിറ്റര്‍ പെട്രോള്‍ വാങ്ങിയെന്നായിരുന്നു ഷാരൂഖ് സെയ്ഫിയുടെ മൊഴി.

ഷൊര്‍ണൂരിലെത്തിയ പ്രതിക്ക് പെട്രോള്‍ വാങ്ങാന്‍ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെയെന്നതും പൊലീസ് സംശയിക്കുന്നുണ്ട്. ആക്രമണം നടന്ന D1,D2 കോച്ചുകള്‍ നിര്‍ത്തിയിട്ടിരിക്കുന്ന കണ്ണൂര്‍ റെയില്‍വേ സ്്‌റ്റേഷിനില്‍ പ്രതിയെ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. ഷാറൂഖ് സെയ്ഫിക്കയായി ഡിഫന്‍സ് കൗണ്‍സില്‍ നല്‍കിയ ജാമ്യ അപേക്ഷ 18ന് കോടതി പരിഗണിക്കും. ഈ മാസം 18 വരെയാണ് പൊലീസ് കസ്റ്റഡിയില്‍ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ഉള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com