എല്ല്, മുള്ള്, വേപ്പില..., ഇതൊക്കെ മതി വേസ്റ്റ് ബിന്നില്‍, ബാക്കിവന്ന ഭക്ഷണമിട്ടാല്‍ പിഴ; ഉത്തരവുമായി വടക്കാഞ്ചേരി നഗരസഭ

ഉച്ചഭക്ഷണം പാഴാക്കുന്ന ജീവനക്കാരില്‍ നിന്ന് 100 രൂപ പിഴ ഈടാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് വടക്കാഞ്ചേരി നഗരസഭ
വടക്കാഞ്ചേരി നഗരസഭയുടെ ഉത്തരവ്
വടക്കാഞ്ചേരി നഗരസഭയുടെ ഉത്തരവ്

തൃശൂര്‍: ഉച്ചഭക്ഷണം പാഴാക്കുന്ന ജീവനക്കാരില്‍ നിന്ന് 100 രൂപ പിഴ ഈടാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് വടക്കാഞ്ചേരി നഗരസഭ. പല ജീവനക്കാരും ഭക്ഷണം കഴിക്കാതെ വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷണം ഒരു കാരണവശാലും പാഴാക്കി കളയാന്‍ പാടില്ല എന്ന് ഓര്‍മ്മപ്പെടുത്തുന്ന ഉത്തരവില്‍ ഓഫീസില്‍ മാത്രമല്ല, വീട്ടിലും നിര്‍ദേശം പാലിക്കാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്നും വ്യക്തമാക്കുന്നു. 

ഭക്ഷണം പാഴാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 100 രൂപ ജീവനക്കാരില്‍ നിന്ന് ഈടാക്കാനാണ് നിര്‍ദേശം.ഉത്തരവ് നടപ്പാക്കാന്‍ നഗരസഭ ക്ലീന്‍ സിറ്റി മാനേജരായ കെ ജയകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ഭക്ഷണശേഷം അവശേഷിക്കുന്ന എല്ല്, മുള്ള്, വേപ്പില തുടങ്ങി കഴിക്കാന്‍ സാധിക്കാത്തവ മാത്രമേ വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com