50,000 രൂപയ്‌ക്ക് വാങ്ങി നാട്ടിൽ ​ഗ്രാമിന് 5,000 രൂപയ്ക്ക് വിൽപന; എംഡിഎംഎയുമായി നഴ്സിങ് വിദ്യാർഥി പിടിയിൽ 

ഇയാളുടെ ബാഗില്‍ നിന്നും 47 ഗ്രാം എംഡിഎംഎ കണ്ടെടുത്തു
എസ് സൂരത്ത്/ ചിത്രം ടെലിവിഷൻ സ്ക്രീൻഷോട്ട്
എസ് സൂരത്ത്/ ചിത്രം ടെലിവിഷൻ സ്ക്രീൻഷോട്ട്

തിരുവനന്തപുരം: എംഡിഎംഎയുമായി നഴ്‌സിങ് വിദ്യാര്‍ഥി പിടിയില്‍. ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് വിദ്യാര്‍ഥി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. 

കൊല്ലം സ്വദേശി എസ് സൂരത്താണ് (22) പിടിയിലായത്. ബംഗളൂരുവില്‍ നഴ്‌സിങ് പഠിക്കുന്ന സൂരത്ത് അവധിക്ക് നാട്ടിലേക്ക് വരുന്നതിനൊപ്പം എംഡിഎംഎ കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ബാഗില്‍ നിന്നും 47 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. 

ബംഗളൂരുവിൽ നിന്ന് 50,000 രൂപയ്ക്കു വാങ്ങിയ എംഡിഎംഎ കൊല്ലം ഭാഗത്ത് ഗ്രാം ഒന്നിന് 5,000 രൂപ നിരക്കിൽ വിൽക്കാനാണ് ഇയാൾ പദ്ധതിയിട്ടിരുന്നത്. ഇയാൾ ലഹരിക്ക് അടിമയുമാണ്. വ്യാവസായിക അളവിലാണ് ഇയാളിൽ നിന്നും ലഹരി മരുന്ന് കണ്ടെടുത്തത്. ഏറ്റവും കുറഞ്ഞത് 10–20 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ആറ് മാസത്തിനിടെ 16 തവണയാണ് അമരവിള ചെക്‌പോസ്റ്റില്‍ നിന്നും എംഡിഎംഎ പിടിച്ചെടുത്തത്. സൂരത്തിന് എവിടെ നിന്ന് എംഡിഎംഎ കിട്ടിയെന്നതില്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com