കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി 

രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഗിരീഷ്
ഗിരീഷ്

കൊച്ചി: രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അയിരൂര്‍ പത്തനങ്ങാടി നെറ്റിക്കാടന്‍ വീട്ടില്‍ സുബ്രഹ്മണ്യന്റെ മകന്‍ എന്‍എസ് ഗിരീഷിനെയാണ് (38) പത്തനങ്ങാടി കള്ളുഷാപ്പിന് സമീപമുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗിരീഷ് രണ്ടാഴ്ച മുമ്പാണ് ബംഗളൂരുവില്‍ ജോലിയാവശ്യാര്‍ത്ഥം പോയി മടങ്ങിയെത്തിയത്. കിണറിന്റെ അരമതിലില്‍നിന്ന് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. 

ഞായറാഴ്ച ഉച്ചയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം കണക്കാക്കുന്നു. ചെങ്ങമനാട് പൊലീസെത്തിയ ശേഷമാണ് മൃതദേഹം കരക്കെടുത്തത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വൈകുന്നേരത്തോടെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. അവിവാഹിതനാണ്. മാതാവ്: ശോഭ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com