അരിക്കൊമ്പനെ പിടിക്കാൻ എത്തിച്ച കുങ്കിയാനകളുടെ താവളം മാറ്റി; പുതിയ ക്യാമ്പ് 301 കോളനിയിൽ

നാല്​ കുങ്കിയാനകൾക്കും 301 കോളനിക്ക് സമീപത്താണ്​ പുതിയ താത്കാലിക ക്യാമ്പ്​ ഒരുക്കിയിരിക്കുന്നത്
അരിക്കൊമ്പന് ജിപിസി ട്രാക്കിങ് കോളര്‍ ഘടിപ്പിക്കാനുള്ള ശ്രമം, ഫയല്‍
അരിക്കൊമ്പന് ജിപിസി ട്രാക്കിങ് കോളര്‍ ഘടിപ്പിക്കാനുള്ള ശ്രമം, ഫയല്‍

തൊടുപുഴ: ‌‌അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്​ ഇടുക്കിയിലെത്തിച്ച കുങ്കിയാനകളുടെ താവളം വനം വകുപ്പ്​ മാറ്റി. നാല്​ കുങ്കിയാനകൾക്കും 301 കോളനിക്ക് സമീപത്താണ്​ പുതിയ താത്കാലിക ക്യാമ്പ്​ ഒരുക്കിയിരിക്കുന്നത്​.
 
കുങ്കിയാനകൾ നേരത്തെ ചിന്നക്കനാൽ സിമന്റ് പാലത്തെ ക്യാമ്പിലായിരുന്നു. ഇവിടെ സഞ്ചാരികളുടെ തിരക്ക് വനം വകുപ്പിന് ബുദ്ധിമുട്ട് സൃഷ്ടിച്ചതിനാലാണ് താവളം മാറ്റിയത്. കോളനിയില്‍ താമസക്കാര്‍ ഒഴിഞ്ഞുപോയ വീടുകള്‍ക്കും ആനയിറങ്കല്‍ ജലാശയത്തിനും സമീപമാണ് ക്യാമ്പ്​. കുങ്കിയാനകളുടെ പാപ്പാന്മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഈ വീടുകളിൽ താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. 

ദൗത്യ സംഘാംഗങ്ങളും ജീവനക്കാരുമുൾപ്പെടെ ഇരുപത്തിയഞ്ചോളം പേരാണ് ആഴ്ചകളായി ഇടുക്കിയിലുള്ളത്. അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധിച്ച് നാളെ നെല്ലിയാമ്പതിയില്‍ ഹര്‍ത്താല്‍ ആണ്. വിഷയത്തിൽ ഹൈക്കോടതി ഉത്തരവുകളെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി‌യിട്ടുമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com