പുതിയ ട്രെയിനുകള്‍ കേന്ദ്രത്തിന്റെ ഔദാര്യമല്ല, വന്ദേ ഭാരത് സില്‍വര്‍ ലൈനിന് ബദലല്ല; മുഹമ്മദ് റിയാസ്

കേരളത്തിനു പുതുതായി അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് സില്‍വര്‍ലൈനിന് ബദലാവില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

കണ്ണൂര്‍: കേരളത്തിനു പുതുതായി അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് സില്‍വര്‍ലൈനിന് ബദലാവില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നത് കേന്ദ്രത്തിന്റെ ഔദാര്യമല്ല, മലയാളികളുടെ അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു. ധര്‍മടം മണ്ഡലത്തിലെ കാടാച്ചിറ ടൗണ്‍ സൗന്ദര്യവത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

'ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവര്‍ ഏറ്റവുമധികമുള്ള കേരളമാണ് റെയില്‍വേയ്ക്ക് കൂടുതല്‍ വരുമാനം നല്‍കുന്ന സംസ്ഥാനം. എന്നാല്‍ ഇവിടെയുള്ള ട്രെയിനുകള്‍ മിക്കതും പഴയതാണ്. ആധുനിക സൗകര്യങ്ങളുള്ള ട്രെയിനുകള്‍ അനുവദിക്കേണ്ടത് കേന്ദ്രത്തിന്റെ കടമയാണ്. പുതിയ ബോഗികളുള്ള ട്രെയിനുകള്‍ നമുക്കു കിട്ടിയിരുന്നില്ല. എന്നാല്‍ ആധുനിക ബോഗികളുള്ള ട്രെയിനാണ് വന്ദേഭാരത് എക്‌സ്പ്രസ്. എത്രയോ കാലത്തിനുശേഷം ഇത്തരമൊരു ട്രെയിന്‍ അനുവദിച്ചത് സന്തോഷമുള്ള കാര്യമാണ്. വന്ദേഭാരത്, സില്‍വര്‍ലൈനിന് പകരമാണോ? അല്ല. വന്ദേഭാരത് വന്നതില്‍ ആത്മാര്‍ഥമായി സന്തോഷിക്കുന്നവര്‍ക്ക് ഒപ്പമാണ് നമ്മളെല്ലാവരും.

എന്നാല്‍, ചിലര്‍ എല്ലാ പ്രശ്നവും ഇതോടെ അവസാനിച്ചു എന്ന തരത്തില്‍ കൃത്രിമമായി സന്തോഷം പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ജനശതാബ്ദിയുടെയും രാജധാനിയുടെയും വേഗത്തില്‍ മാത്രമേ വന്ദേഭാരതിന് ഇപ്പോള്‍ സഞ്ചരിക്കാനാകൂ. ഉദ്ദേശിച്ചത്ര വേഗത്തില്‍ പോകണമെങ്കില്‍ നിലവിലുള്ള പാതയിലെ 626 വളവുകള്‍ നിവര്‍ത്തണം. ട്രെയിന്‍ ഗതാഗതം തടസ്സപ്പെടാതെ പരിഹരിക്കാന്‍ ശ്രമിച്ചാല്‍ 10-20 വര്‍ഷത്തിനുള്ളിലേ ഇത് സാധ്യമാകൂ. ചെലവ് അതിഭീകരമായി മാറും. 20 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്താനാണ് സില്‍വര്‍ലൈനിലൂടെ ഉദ്ദേശിക്കുന്നത്. കുറഞ്ഞ സമയംകൊണ്ട് സില്‍വര്‍ലൈനില്‍ കേരളത്തിന്റെ ഒരറ്റത്തുനിന്നു മറ്റൊരറ്റത്ത് എത്താം-'  മുഹമ്മദ് റിയാസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com