കുരിശുമല കയറ്റത്തിനിടെ ദേഹാസ്വാസ്ഥ്യം; യുവാവ് മരിച്ചു

മലയാറ്റൂര്‍ കുരിശുമല കയറ്റത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് മരിച്ചു
മനു ജോസഫ്
മനു ജോസഫ്

കാലടി: മലയാറ്റൂര്‍ കുരിശുമല കയറ്റത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. കണ്ണൂര്‍ കരോട്ടുപാറയില്‍ വീട്ടില്‍ മനു ജോസഫ് (36) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെയാണ് സംഭവം. മല കയറ്റത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി താഴെയിറക്കി ആംബുലന്‍സില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാലടി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com