കൊക്കക്കോള പ്ലാച്ചിമടയിലെ 35 ഏക്കർ ഭൂമി സർക്കാരിന് തിരിച്ച് നൽകും

മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളുടെ പരിസമാപ്തിയിലാണ് ഭൂമിയും കെട്ടിടവും വിട്ടു നൽകാൻ കമ്പനി തയ്യാറായിരിക്കുന്നത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ കൊക്കക്കോള കമ്പനി കൈവശം വെച്ചിരിക്കുന്ന 35 ഏക്കർ ഭൂമിയും കെട്ടിടവും സംസ്ഥാന സർക്കാരിന് കൈമാറാൻ കൊക്കക്കോള കമ്പനി തീരുമാനിച്ചു. ഭൂമിയും കെട്ടിടവും കൈമാറാൻ തയ്യാറാണെന്ന് ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറേജ് ലിമിറ്റഡ് സിഇ ഒഹ്വാൻ പാബ്ലോ റോഡ്രീ​ഗസ് കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

കർഷകരുടെ നേതൃത്വത്തിൽ ആരംഭിക്കാൻ പോകുന്ന ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷന്  കമ്പനിയുടെ കൈവശമുള്ള ഭൂമി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട്  സർക്കാർ മുൻകൈയെടുത്ത് ചർച്ചകൾ ആരംഭിച്ചിരുന്നു. മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളുടെ പരിസമാപ്തിയിലാണ് ഭൂമിയും കെട്ടിടവും വിട്ടു നൽകാൻ കമ്പനി തയ്യാറായിരിക്കുന്നത്. 

കർഷകർക്ക് വേണ്ടി ഒരുക്കുന്ന ഡെമോ ഫാമിൻ്റെ നിർമ്മാണത്തിന് വേണ്ടി വരുന്ന സാങ്കേതിക സഹായം നൽകാൻ ഒരുക്കമാണെന്നും കൊക്കക്കോള കമ്പനി അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com