കേരള കോൺ​ഗ്രസിൽ നിന്നും വീണ്ടും കൊഴിഞ്ഞുപോക്ക്; മാത്യു സ്റ്റീഫൻ രാജിവെച്ചു

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്ന് മാത്യു സ്റ്റീഫൻ പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോട്ടയം: കേരള കോൺ​ഗ്രസിൽ നിന്നും നേതാക്കളുടെ രാജി തുടരുന്നു. കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം വൈസ് ചെയർമാൻ മാത്യു സ്റ്റീഫൻ പാർട്ടിയിൽ നിന്നും രാജിവെച്ചു. ഉടുമ്പൻചോല മുൻ എംഎൽഎയാണ്. 

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്ന് മാത്യു സ്റ്റീഫൻ പറഞ്ഞു. കേരള കോൺ​ഗ്രസിന് പ്രഖ്യാപിത ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. അത്തരമൊരു   പ്രസ്ഥാനത്തിൽ മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ദിവസം ജോണി നെല്ലൂർ കേരള കോൺ​ഗ്രസിൽ നിന്നും രാജിവെച്ചിരുന്നു. ദേശീയ കാഴ്ചപ്പാടുള്ള പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് ജോണി നെല്ലൂർ പ്രഖ്യാപിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com