23 മുതൽ 25 വരെ ചില ട്രെയിൻ സർവീസുകൾക്ക് മാറ്റം; ക്രമീകരണം ഇങ്ങനെ

വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവും കണക്കിലെടുത്ത് ഏപ്രിൽ 23 മുതൽ 25 വരെ ചില ട്രെയിൻ സർവീസുകൾക്ക് മാറ്റം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവും കണക്കിലെടുത്ത് ഏപ്രിൽ 23 മുതൽ 25 വരെ ചില ട്രെയിൻ സർവീസുകൾക്ക് മാറ്റം. ഏപ്രിൽ 23 മുതൽ 25 വരെ തിരുവനന്തപുരം സെൻട്രലിൽ നിന്നുള്ള ചില സർവീസുകൾക്കാണ് ക്രമീകരണം.

ഈ ദിവസങ്ങളിൽ മലബാർ, ചെന്നൈ മെയിലുകൾ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനുകൾ യാത്ര തുടങ്ങുന്നതും കൊച്ചുവേളിയിൽ നിന്ന് തന്നെയായിരിക്കും. 24ന് മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് കൊച്ചുവേളി വരെ മാത്രം. 23ന് ശബരി എക്സ്പ്രസും കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. 

24നും 25നും കൊല്ലം- തിരുവനന്തപുരം എക്സ്പ്രസ് കഴക്കൂട്ടം വരെ മാത്രമേ സർവീസ് നടത്തൂ. 24നും 25നും നാ​ഗർകോവിൽ- കൊച്ചുവേളി എക്സ്പ്രസ് നേമത്ത് യാത്ര അവസാനിപ്പിക്കും. കൊച്ചുവേളി- നാ​ഗർകോവിൽ എക്സ്പ്രസ് നെയ്യാറ്റിൻകരയിൽ നിന്ന് പുറപ്പെടും. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com