രൂപം മാറ്റിയ ബൈക്കുകളിൽ അഭ്യാസപ്രകടനം; കുടുങ്ങിയത് 53പേർ, 6,37,350 രൂപ പിഴ, 37പേരുടെ ലൈസൻസ് പോകും

As many as 53 two-wheelers were impounded in a state-wide drive to detect speeders and stunts on modified bikes
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

    
തിരുവനന്തപുരം: രൂപം മാറ്റിയ ബൈക്കുകളിൽ അമിതവേഗത്തിൽ സഞ്ചരിക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 53 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു. പൊലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്.
    
വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിൽ 6,37,350 രൂപ പിഴയായി ഈടാക്കി. 85 പേരിൽ നിന്നാണ് പിഴ ഈടാക്കിയത്. തിരുവനന്തപുരം റൂറൽ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ തുക പിഴയായി ഈടാക്കിയത് - 1,66,500 രൂപ. വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയ 37 പേരുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തു.
    
ട്രാഫിക്ക് വിഭാഗം ഐജി എ അക്ബറിൻറെ നിർദ്ദേശപ്രകാരം സൗത്ത് സോൺ ട്രാഫിക്ക് എസ്പി എയു സുനിൽ കുമാർ, നോർത്ത് സോൺ ട്രാഫിക്ക് എസ്പി ഹരീഷ് ചന്ദ്ര നായിക് എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയത്. 

അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ കണ്ടെത്തി അവയിൽ നിന്ന് ഇരുചക്രവാഹനങ്ങളേയും അവയുടെ ഉടമകളേയും തിരിച്ചറിഞ്ഞാണ് പ്രത്യേക പരിശോധന നടത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com