'കേരളത്തിന്റെ വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്തു';  ക്രൈസ്തവ സഭാ മേലധ്യക്ഷരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കെഎസ് രാധാകൃഷ്ണനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
നരേന്ദ്ര മോദി
നരേന്ദ്ര മോദി

കൊച്ചി: വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. വെല്ലിങ്ഡന്‍ ദ്വീപിലെ ഹോട്ടല്‍ താജ് മലബാര്‍ വച്ചായിരുന്നു കൂടിക്കാഴ്ച. 20 മിനിറ്റ് നേരം കൂടിക്കാഴ്ച നീണ്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കെഎസ് രാധാകൃഷ്ണനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്നും കേരളത്തിന്റെ വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ജോസഫ് ഗ്രിഗോറിയോസ്, മാമാത്യു മൂലക്കാട്ട്, ഔഗിന്‍ കുര്യാക്കോസ്, കുര്യാക്കോസ് സേവേറിയോസ് എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

രാജ്യത്ത് ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് നേരെയുള്ള ആക്രമണം, റബ്ബര്‍ വില തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, തേവര ജങ്ഷന്‍ മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനം വരെ മെഗാ റോഡ്‌ഷോ നടത്തിയിരുന്നു. അതിനു ശേഷം 'യുവം 2023' പരിപാടിയില്‍ പങ്കെടുത്തു. അതുകഴിഞ്ഞായിരുന്നു ക്രൈസ്തവ സഭാ നേതാക്കളുമായുള്ള കൂടിക്കാഴ്ച.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com