'സാധാരണക്കാരുടെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികള്‍ അടിച്ചുകൊണ്ടാകരുത് വികസനം'; വന്ദേഭാരതില്‍ യാത്ര ചെയ്ത് നടന്‍ വിവേക് 

സാധാരണക്കാരുടെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികള്‍ അടിച്ചുകൊണ്ടാകരുത് വികസനം എന്നതായിരുന്നു വിമര്‍ശനം
വന്ദേഭാരതില്‍ യാത്ര ചെയ്യുന്ന ചിത്രം നടന്‍ പങ്കുവെച്ചപ്പോള്‍, ഫെയ്‌സ്ബുക്ക്
വന്ദേഭാരതില്‍ യാത്ര ചെയ്യുന്ന ചിത്രം നടന്‍ പങ്കുവെച്ചപ്പോള്‍, ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ വിവേക് ഗോപന്‍. സാധാരണക്കാരുടെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികള്‍ അടിച്ചുകൊണ്ടാകരുത് വികസനം എന്നതായിരുന്നു വിമര്‍ശനം.പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്ന ചിത്രം സഹിതം പങ്കുവെച്ച് കൊണ്ടുള്ള ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് വാക്കുകള്‍.

'ജീവിതത്തിന്റെ യാത്രയില്‍ എന്നും 'ഓര്‍മ്മിക്കാന്‍ ഒരു യാത്ര കൂടി '. വികസനത്തിന്റെ യാത്ര. ഭാരത എഞ്ചിനീയര്‍ മാര്‍ നിര്‍മിച്ച MADE IN INDIA ഹൈ സ്പീഡ് ട്രെയിന്‍ വന്ദേ ഭാരതിന്റെ മലയാളി മണ്ണിലൂടെ ഉള്ള ആദ്യ ഒഫീഷ്യല്‍ യാത്ര. ഇത് പുതിയ ഭാരതം. വികസനത്തെ ആരും എതിര്‍ക്കുന്നില്ല, അത് പക്ഷെ സാധാരണക്കാരുടെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികള്‍ അടിച്ചു കൊണ്ട് ആവരുത്.'- നടന്റെ വാക്കുകള്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com