'അടിപൊളി യാത്രാനുഭവം'; വന്ദേഭാരതിന്റെ വേഗം കൂട്ടുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ട്രാക്കിലെ വളവുകള്‍ നികത്താനും സിഗ്‌നല്‍ സംവിധാനം മെച്ചപ്പെടുത്താനും നടപടികള്‍ ആരംഭിച്ചു
പ്രധാനമന്ത്രി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നു/ പിടിഐ
പ്രധാനമന്ത്രി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നു/ പിടിഐ

തിരുവനന്തപുരം:  കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ഈ വര്‍ഷം 2033 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാര്‍ വൈഷ്ണവ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന വിവിധ റെയില്‍വേ വികസനപദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. വന്ദേഭാരത് യാത്ര അടിപൊളി യാത്രാനുഭവം നല്‍കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 

രണ്ടു വര്‍ഷത്തിനകം വന്ദേഭാരതിന്റെ വേഗം കൂട്ടുമെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി. 180 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനിന്റെ പരമാവധി വേഗം. ട്രാക്കിലെ വളവുകള്‍ നികത്താനും സിഗ്‌നല്‍ സംവിധാനം മെച്ചപ്പെടുത്താനും നടപടികള്‍ ആരംഭിച്ചു. ട്രാക്ക് വികസനം പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരം-കാസര്‍കോട് അഞ്ചര മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാന്‍ കഴിയും. 34 വര്‍ഷം കൊണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയരുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു.

നേരത്തെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാ​ഗ് ഓഫ് നിര്‍വഹിച്ചു. ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വന്ദേഭാരത് ട്രെയിനില്‍ കയറി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു. ഇതിനു ശേഷമാണ് വന്ദേഭാരത് ട്രെയിന്‍ ഫ്ലാ​ഗ് ഓഫ് ചെയ്തത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com