ടാങ്കറിന് പുറകില്‍ ലോറി ഇടിച്ചു; പാലക്കാട് ദേശീയപാതയില്‍  വാതക ചോര്‍ച്ച

വാതകചോര്‍ച്ചയെ തുടര്‍ന്ന് ഗതാഗതം വഴി തിരിച്ചുവിട്ടു.
ടാങ്കര്‍ ലോറിയില്‍ നിന്നുള്ള വാതക ചോര്‍ച്ച/ ടെലിവിഷന്‍ ദൃശ്യം
ടാങ്കര്‍ ലോറിയില്‍ നിന്നുള്ള വാതക ചോര്‍ച്ച/ ടെലിവിഷന്‍ ദൃശ്യം

പാലക്കാട്: പാലക്കാട് - വാളയര്‍ ദേശീയ പാതയില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് വാതക ചോര്‍ച്ച. കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വാതകമാണ് ചോര്‍ന്നത്. നാലുയൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വാതകചോര്‍ച്ച പൂര്‍ണമായും നിയന്ത്രണം വിധേയമാക്കി.  

ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വാതകചോര്‍ച്ചയെ തുടര്‍ന്ന് ഗതാഗതം വഴി തിരിച്ചുവിട്ടു. കഞ്ചിക്കോടുനിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു കാര്‍ബണ്‍ഡൈ ഓക്‌സൈഡ് നിറച്ച ടാങ്കര്‍. ടാങ്കറിന്റെ പിന്നില്‍ മറ്റൊരു ലോറി വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടാങ്കറിലുണ്ടായിരുന്ന വാതകം ചോരാന്‍ തുടങ്ങി. വാതകം പുറത്തേക്കു വന്നതോടെ നാട്ടുകാര്‍ ഭയന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കു. 

വാതകചോര്‍ച്ച ജനവാസ കേന്ദ്രത്തിലായിരുന്നില്ലെങ്കിലും പ്രദേശത്തുള്ള ആളുകളെ മാറ്റിയതായി ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com