'സിബിഐ അന്വേഷണം വേണമെന്ന് പറഞ്ഞില്ലല്ലോ?; പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ആര്‍ക്കും കോടതിയെ സമീപിക്കാം'; പി രാജീവ്

പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.  
പി രാജീവ് /ഫയല്‍ ചിത്രം
പി രാജീവ് /ഫയല്‍ ചിത്രം

കൊച്ചി: എഐ ക്യാമറ ഇടപാടില്‍ കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയതില്‍ തെറ്റില്ലെന്ന് മന്ത്രി പി രാജീവ്. കെല്‍ട്രോണ്‍ നടത്തിയ സുതാര്യമായ നടപടികളുടെ രേഖകള്‍ പൊതുജനമധ്യത്തില്‍ വരും. ഉപകരാര്‍ സംബന്ധിച്ച വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ക്യാമറകളുടെ പരിപാലനത്തിനല്ല, സൗകര്യമൊരുക്കാനാണ് 67 കോടി ചെലവിടുന്നതെന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യത്തിന് മന്ത്രി  മറുപടി നല്‍കി.

കുറഞ്ഞ വിലയിലുള്ള ക്യാമറകള്‍ ഉണ്ടെങ്കില്‍ ആ കമ്പനികള്‍ എന്തുകൊണ്ട് ടെന്‍ഡറില്‍ പങ്കെടുത്തില്ല. പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.  ടെന്‍ഡറില്‍ പ്രശ്‌നമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമായിരുന്നു. കെല്‍ട്രോണ്‍ സുതാര്യമായാണ് കാര്യങ്ങള്‍ ചെയ്തതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

വിജിത്തിന്റെ ക്ലിഫ് ഹൗസ് ബന്ധം പറയുന്നവര്‍ തന്നെ ഇത് വ്യക്തമാക്കട്ടെ എന്ന് ചെന്നിത്തലയ്ക്കുള്ള മറുപടിയായും മന്ത്രി പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന് പറഞ്ഞില്ലല്ലോ എന്നും അദ്ദേഹം പരിഹസിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com