രാവിലെ ആറ് മുതൽ രാത്രി 10 വരെ 'മെ​ഗാ ബ്ലോക്ക്', സംസ്ഥാനത്ത് വിവിധ ട്രെയിനുകൾ റദ്ദാക്കി 

കോട്ടയം വഴിയുള്ള ജനശതാബ്ദി എക്‌സ്പ്രസുകൾറദ്ദാക്കി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. കോട്ടയം വഴിയുള്ള ജനശതാബ്ദി എക്‌സ്പ്രസുകൾ
റദ്ദാക്കി. ചാലക്കുടി പാലത്തിന്റെ ഗിർഡർ മാറ്റുന്നതിനാലാണ് ട്രെയിൻ നിയന്ത്രണം. രാവിലെ ആറ് മണി മുതൽ രാത്രി 10 മണിവരെ മെ​ഗാ ബ്ലോക്ക് അനുഭവപ്പെടും. 

പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ

1. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082)

2. കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081)

3. ഗുരുവായൂർ – എറണാകുളം എക്സ്പ്രസ് (06439)

4. നാഗർകോവിൽ - മംഗളൂരു എക്‌സ്പ്രസ് (16606)

5. മംഗളൂരു - നാഗർകോവിൽ എക്‌സ്പ്രസ് (16605)

6. തിരുനെൽവേലി - പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791)

7. പാലക്കാട് - തിരുനെൽവേലി പാലരുവി എക്‌സ്പ്രസ് (16792)

8. എറണാകുളം - ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12678)

9. ബെംഗളൂരു- എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12677)

10. കൊച്ചുവേളി – ലോകമാന്യതിലക് ഗരീബ്‍രഥ് എക്സ്പ്രസ് (12202)

11. ലോകമാന്യ- കൊച്ചുവേളി ഗരീബ്‍രഥ് എക്സ്പ്രസ് (12201)

12.എറണാകുളം - പാലക്കാട് മെമു എക്സ്പ്രസ് (05798)

13. പാലക്കാട് - എറണാകുളം മെമു എക്സ്പ്രസ് (05797)

14. ആലപ്പുഴ - ചെന്നൈ എക്‌സ്പ്രസ് (222640)

15. ചെന്നൈ - ആലപ്പുഴ എക്‌സ്്പ്രസ് (22639)

  •  പാലരുവി  റദ്ദാക്കിയിരിക്കുന്നതിനാൽ വേണാട് എക്സ്പ്രസിന് കുറുപ്പന്തറ, വൈക്കം, മുളന്തുരുത്തി സ്റ്റേഷനുകളിൽ താൽകാലിക സ്റ്റോപ്പ്‌ അനുവദിച്ചു. രാവിലെയും വൈകിട്ടും ഓരോ മിനിറ്റാണ് സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്.
  •  എറണാകുളം വരെയുള്ള രപ്തിസാഗർ എക്സ്പ്രസ് പാലക്കാട് സർവീസ് അവസാനിപ്പിക്കും. 

വഴിതിരിച്ചുവിട്ട ട്രെയിനുകൾ

1. തിരുനൽവേലി – ഗാന്ധിധാം ഹംസഫർ വീക്‌ലി എക്സ്പ്രസ്(20923) വിരുധനഗർ ജംക്‌ഷൻ, മധുരൈ വഴി തിരിച്ചുവിട്ടു. വിരുദനഗർ ജംക്‌ഷൻ, മധുരൈ, ഡിണ്ടിഗൽ, കരൂർ, ഇറോഡ് വഴിയാണ് തിരിച്ചുവിടുന്നത്. ഷൊർണൂർ മുതൽ സാധാരണ റൂട്ടിലായിരിക്കും സർവീസ്. 

2. കന്യാകുമാരി – പുണെ ജംക്‌ഷൻ ഡെയ്‌ലി എക്സ്പ്രസ് നാഗർകോവിലിനും സേലത്തിനും ഇടയിലായി വഴി തിരിച്ചുവിട്ടു. ഇത് വിരുദനഗർ ജംക്‌ഷൻ, മധുരൈ, ഡിണ്ടിഗൽ, കരൂർ, ഇറോഡ്, സേലം വഴിയാണ് തിരിച്ചുവിടുന്നത്. 

3. കന്യാകുമാരിയിൽനിന്ന് ഇന്നു പുറപ്പെടുന്ന കന്യാകുമാരി – ബൈഗംളൂരു ഐലൻഡ് എക്സ്പ്രസ് നാഗർകോവിലിനും  സേലത്തിനും ഇടയിലായി വഴിതിരിച്ചുവിട്ടു. ഇത് വിരുദനഗർ ജംക്‌ഷൻ, മധുരൈ, ഡിണ്ടിഗൽ, കരൂർ, ഇറോഡ്, സേലം വഴിയാണ് തിരിച്ചുവിടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com