കുട്ടികളുടെ സുരക്ഷയാണ് പ്രധാനം; നിയമം പാലിക്കാൻ വിദ്യാർത്ഥികളും മാതാപിതാക്കളും ബാധ്യസ്ഥർ: മന്ത്രി ശിവൻകുട്ടി

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥയിൽ ഏതെങ്കിലും തരത്തില്‍ ഇളവ് വരുത്താന്‍ കേന്ദ്രത്തിന് മാത്രമെ സാധിക്കൂ
മന്ത്രി വി ശിവൻകുട്ടി /ഫയല്‍ ചിത്രം
മന്ത്രി വി ശിവൻകുട്ടി /ഫയല്‍ ചിത്രം

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ രണ്ടുപേർ കൂടുതൽ സഞ്ചരിച്ചാൽ പിഴ ഈടാക്കുന്നതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിയമം പാലിക്കാൻ വിദ്യാർത്ഥികളും മാതാപിതാക്കളും ബാധ്യസ്ഥരാണ്. കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനം. കേന്ദ്ര നിയമമായതിനാല്‍ ഇളവ് ചെയ്യാൻ പരിമിതി ഉണ്ട്. മെയ് പത്തിന് ഗതാഗത മന്ത്രി വിളിച്ച യോഗത്തില്‍ എല്ലാ കാര്യവും ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. 

ഇരുചക്രവാഹനങ്ങളിൽ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂവെന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥയിൽ ഏതെങ്കിലും തരത്തില്‍ ഇളവ് വരുത്താന്‍ കേന്ദ്രത്തിന് മാത്രമെ സാധിക്കൂ. അപകടങ്ങളില്‍ ജീവിതം നഷ്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതലാണ്. ആവശ്യമെങ്കിൽ കുട്ടികളുടെ ഹെൽമെറ്റ് സൂക്ഷിക്കാൻ സ്കൂളുകളിൽ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. 

ഭാര്യക്കും ഭര്‍ത്താവിനുമൊപ്പം കുഞ്ഞിനെ ബൈക്കില്‍ കൊണ്ടു പോകുന്നതിന് പിഴ അടിക്കുന്നത് ദ്രോഹമാണെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎൽഎ അഭിപ്രായപ്പെട്ടിരുന്നു. നിയമം നടപ്പിലാക്കുന്നവര്‍ക്ക് കാറ് വാങ്ങാന്‍ പൈസ കാണും. എന്നാല്‍ സാധാരണക്കാര്‍ക്ക് അതില്ലെന്നത് നിയമം നടപ്പാക്കുന്നവര്‍ ഓര്‍ക്കണമെന്നും ​ഗണേഷ് കുമാർ അഭിപ്രായപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com