ആക്രമിച്ചത് കൊല്ലണം എന്ന ലക്ഷ്യത്തോടെ;  വന്ദന ദാസ് കൊലക്കേസില്‍ 1050 പേജുള്ള കുറ്റപത്രം 

കേസില്‍ പതിനഞ്ച് ദൃക്‌സാക്ഷികളടക്കം 136 സാക്ഷികളുടെ പട്ടിക കുറ്റപത്രത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on

കൊല്ലം: ഡോക്ടര്‍ വന്ദനാദാസിനെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി സന്ദീപ് കുത്തിയതെന്ന് കുറ്റപത്രം.  സ്ഥിരം മദ്യപനായ പ്രതി ബോധപൂര്‍വ്വം ആക്രമണം നടത്തുകയായിരുന്നു. കൊല്ലം ജില്ലാ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസാണ് ഡോക്ടര്‍ വന്ദന ദാസ് കൊലപാതക്കേസില്‍ 1050 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. 

84ാം ദിവസമാണ് അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വന്ദനയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് മാരകായുധം ഉപയോഗിച്ച് പ്രതി സന്ദീപ് കുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ പതിനഞ്ച് ദൃക്‌സാക്ഷികളടക്കം 136 സാക്ഷികളുടെ പട്ടിക കുറ്റപത്രത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്.  സിസിദൃശ്യങ്ങളുടെ 110 തൊണ്ടിമുതലുകളും, ശാസ്ത്രീയറിപ്പോര്‍ട്ടുകള്‍ ഉള്‍പ്പടെ കുറ്റപത്രത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്.


കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ മെയ് 10ന് പുലര്‍ച്ചെ 4.30നായിരുന്നു ദാരുണമായ കൊലപാതകം. അസീസിയ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയും താലൂക്കാശുപത്രിയിലെ ഹൗസ് സര്‍ജനുമായ വന്ദനദാസിനെ (25) പൊലീസ് ചികിത്സയ്ക്ക് എത്തിച്ച സന്ദീപ് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സന്ദീപിനെതിരെ എല്ലാതെളിവുകളും ശേഖരിച്ചശേഷമാണ് അന്വേഷകസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com