ഷംസീറിന്റെ വിശദീകരണം വെറും ഉരുണ്ടുകളി, വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമല്ല: സുകുമാരന്‍ നായര്‍

'വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്നാണ് ഇനി അറിയേണ്ടത്'
ഷംസീര്‍, സുകുമാരന്‍ നായര്‍/ ഫയല്‍
ഷംസീര്‍, സുകുമാരന്‍ നായര്‍/ ഫയല്‍

തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പരാമർശത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നടത്തിയ പ്രതികരണം പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ വിശ്വാസികള്‍ കാണുന്നുള്ളു. ഷംസീറിന്റെ വിശദീകരണം വെറും ഉരുണ്ടുകളി മാത്രമാണെന്നും സുകുമാരൻ നായർ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

എംവി ​ഗോവിന്ദന്റേയും ഷംസീറിന്റേയും പ്രതികരണങ്ങൾ വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമല്ല. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്നാണ് ഇനി അറിയേണ്ടത്. സര്‍ക്കാര്‍ നിലപാടും ഇതേരീതിയില്‍ തന്നെയാണെങ്കില്‍ പ്രശ്‌നപരിഹാരത്തിന് സമാധാനപരവും പ്രായോഗികവുമായ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവരും.- സുകുമാരൻ നായർ പറഞ്ഞു. 

തന്റെ പരാമര്‍ശം ഒരു മതവിശ്വാസിയെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചല്ലെന്നായിരുന്നു എഎന്‍ ഷംസീറിന്റെ വിശദീകരണം. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നയാളാണ് താന്‍. ശാസ്ത്രത്തെക്കുറിച്ച് പറഞ്ഞാല്‍ അത് എങ്ങനെ മതവിശ്വാസത്തിന് എതിരാകുമെന്നും ഷംസീര്‍ ചോദിച്ചു. 

അതിനിടെ വിശ്വാസ സംരക്ഷണദിനാചരണത്തിന്റെ ഭാഗമായി എൻഎസ്എസ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന നാമജപ ഘോഷയാത്ര ആരംഭിച്ചു. വൈകിട്ട് അഞ്ചിന് പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി വരെയാണ് നാമജപഘോഷയാത്ര.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com