ഒളികാമറയിലൂടെ പ്രതിശ്രുത വരന്റെയും വധുവിന്റെയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; ബ്ലാക്ക്‌മെയില്‍; ലോഡ്ജ് ജീവനക്കാരന്‍ അറസ്റ്റില്‍

യുവാവിന്റെയും യുവതിയുടേയും സ്വകാര്യദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ മുനിര്‍, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി
അബ്ദുല്‍ മുനീര്‍
അബ്ദുല്‍ മുനീര്‍

മലപ്പുറം: ലോഡ്ജില്‍ താമസിച്ച പ്രതിശ്രുത വരന്റെയും വധുവിന്റെയും ദൃശ്യങ്ങള്‍ ഒളികാമറയിലൂടെ പകര്‍ത്തി പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ ചെയ്ത ലോഡ്ജ് ജീവനക്കാരന്‍ അറസ്റ്റില്‍. ചേലേമ്പ്ര മക്കാടംപള്ളി അബ്ദുല്‍ മുനീറിനെ(35)യാണ് തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. 

ലോഡ്ജിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരനാണ് അറസ്റ്റിലായ അബ്ദുല്‍ മുനീര്‍. മാസങ്ങള്‍ക്കു മുന്‍പാണ് കോഴിക്കോട്ടെ ലോഡ്ജില്‍ വിവാഹം ഉറപ്പിച്ച തിരൂര്‍ സ്വദേശിയായ യുവാവും യുവതിയും താമസിച്ചത്. ഓണ്‍ലൈനിലാണ് ഇവര്‍ മുറി ബുക്കുചെയ്തത്. 

യുവാവിന്റെയും യുവതിയുടേയും സ്വകാര്യദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ മുനിര്‍, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പകര്‍ത്തിയ വീഡിയോദൃശ്യം സ്‌ക്രീന്‍ഷോട്ടെടുത്ത് യുവാവിന്റെ നമ്പറില്‍ വാട്‌സാപ്പ് ചെയ്ത് 1,45,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് യുവാവ് തിരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

പൊലീസിന്റെ നിര്‍ദേശപ്രകാരം യുവാവ് 2000 രൂപ ഫോണിലൂടെ കൈമാറി. ബാക്കി പണം കൈയിലില്ലെന്നും പകരം സ്വര്‍ണാഭരണം തരാമെന്നും പറഞ്ഞു. പൊലീസ് നിര്‍ദേശം അനുസരിച്ച് മുക്കുപണ്ടവുമായി യുവാവ് കോഴിക്കോട്ടെത്തി. സ്വര്‍ണാഭരണം വാങ്ങാനെത്തിയ അബ്ദുല്‍ മുനീറിനെ പൊലീസ് പിടികൂടി. ഇയാളുടെ പക്കല്‍ നിന്നും ലാപ്‌ടോപ്പും കൊതുകിനെ അകറ്റാനുള്ള ഉപകരണത്തില്‍ ഒളിപ്പിച്ച കാമറയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com