സർക്കാരിനു‌ തിരിച്ചടി; കോളജ് പ്രിൻസിപ്പൽമാരെ 43 അം​ഗ അന്തിമ പട്ടികയിൽ നിന്നു നിയമിക്കണം; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

43 പേരുടെ പിഎസ്‌സി അം​ഗീകരിച്ച പട്ടിക കോളജ് വ്യാ​ദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ചപ്പോൾ അതിനെ കരടു പട്ടികയായി പരി​ഗണിച്ചാൽ മതിയെന്നു ഉന്നത വി​ദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർദേശിച്ചതായി വാർത്തകൾ വന്നിരുന്നു
മന്ത്രി ആര്‍ ബിന്ദു /ഫയല്‍ ചിത്രം
മന്ത്രി ആര്‍ ബിന്ദു /ഫയല്‍ ചിത്രം

തിരുവനന്തപുരം: കോളജ് പ്രിൻസിപ്പൽമാരെ 43 അം​ഗ അന്തിമ പട്ടികയിൽ നിന്നുതന്നെ നിയമിക്കണമെന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിർ​ദ്ദേശം. യോ​ഗ്യതയുള്ളവരെ രണ്ടാഴ്ചക്കുള്ളിൽ താത്കാലികമായി നിയമിക്കണമെന്നും ഉത്തരവിലുണ്ട്. 

സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കൊളജുകളിൽ പ്രിൻസിപ്പൽമാരായി 43 പേരുടെ പിഎസ്‌സി അം​ഗീകരിച്ച പട്ടികയിൽ നിന്നു നിയമനം നടത്തണമെന്നാണ് ട്രൈബ്യൂണൽ നിർദ്ദേശം. ഈ പട്ടിക കോളജ് വ്യാ​ദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ചപ്പോൾ അതിനെ കരടു പട്ടികയായി പരി​ഗണിച്ചാൽ മതിയെന്നു ഉന്നത വി​ദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർദേശിച്ചതായി വാർത്തകൾ വന്നിരുന്നു. 

ഇതോടെയാണ് ട്രൈബ്യൂണൽ വീണ്ടും നിർദ്ദേശം നൽകിയത്. നിർദ്ദേശം നടപ്പാക്കുമെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. 

ജൂൺ 30ന്റെ ഇടക്കാല വിധിയിൽ ട്രൈബ്യൂണൽ 43 അം​ഗ പട്ടികയിൽ നിന്നു നിയമനം നടത്താൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ സർക്കാർ റിവ്യൂ പെറ്റീഷൻ നൽകുകയാണ് ചെയ്തത്. 

43 അം​ഗങ്ങളുടെ പട്ടിക ജനുവരിയിലാണ് പ്രസിദ്ധീകരിച്ചത്. ഈ പട്ടികയിൽ നിന്നു മാത്രമേ പ്രിൻസിപ്പൽമാരെ നിയമിക്കാവു എന്നു ഇക്കഴിഞ്ഞ 24നു ട്രൈബ്യൂണിൽ വീണ്ടും നിർദ്ദേശിച്ചിരുന്നു. 

66 ​ഗവ. ആർട്സ് ആൻഡ് സയൻസ് കോളജുകലിൽ 62 ഇടത്ത് പ്രിൻസിപ്പൽമാരില്ല. നാലിടത്തേ നിലവിൽ സ്ഥിരം പ്രിൻസിപ്പൽമാരുള്ളു. 2018 ജൂലൈ 18നു ശേഷം ഈ കോളജുകളിലൊന്നും പ്രിൻസിപ്പൽ നിയമനം നടന്നിട്ടില്ല. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com