ആലപ്പുഴ: ജെസിബി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചേർത്തലയിലാണ് അപകടം. പട്ടണക്കാട് കിഴക്കെവെളി അനിരുദ്ധന്റെ മകൻ അഭിജിത് (21) ആണ് മരിച്ചത്.
ദേശീയ പാതയിൽ ചേർത്തല പൊലീസ് സ്റ്റേഷനു മുന്നിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം.
ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുകുളങ്ങര സ്വദേശി അനുദേവിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ